• HOME
  • »
  • NEWS
  • »
  • film
  • »
  • Dance party | സോഹൻ സീനുലാലിന്റെ സംവിധാനം; ഡാൻസ് പാർട്ടിയുമായി വിഷ്ണു, ഷൈൻ ടോം, ശ്രീനാഥ്‌

Dance party | സോഹൻ സീനുലാലിന്റെ സംവിധാനം; ഡാൻസ് പാർട്ടിയുമായി വിഷ്ണു, ഷൈൻ ടോം, ശ്രീനാഥ്‌

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ്‌ ഭാസി, സാജു നവോദയ, തന്‍വി റാം, സുധി കോപ്പ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍

സോഹൻ സീനുലാൽ

സോഹൻ സീനുലാൽ

  • Share this:

    പാട്ടും നൃത്തവുമായി സിനിമാ പ്രേമികൾക്ക് ആഘോഷിക്കാൻ ‘ഡാൻസ് പാർട്ടി’ (Dance Party) വരുന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിച്ച്, സോഹൻ സീനുലാൽ (Sohan Seenulal) സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മലയാളത്തിലെ മുൻനിര സംവിധായകരായ 25 പേർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടത്.

    വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ്‌ ഭാസി, സാജു നവോദയ, തന്‍വി റാം, സുധി കോപ്പ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സോഹന്‍ സീനുലാലാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിക്കുന്നത്.

    Also read: Incar trailer | ദേശീയ പുരസ്‌കാരം നേടിയ ഋതിക സിംഗ് പ്രധാന വേഷത്തിൽ; ‘ഇൻകാർ’ മലയാളം ട്രെയ്‌ലർ

    ഛായാഗ്രഹണം- ബിനു കുര്യന്‍. ബിജിബാല്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സന്തോഷ് വര്‍മ്മയാണ് ഗാനരചന. എഡിറ്റിംഗ്- വി. സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ ജോസ്, പ്രൊജക്ട് ഡിസൈനര്‍- മധു തമ്മനം, ആര്‍ട്ട്- അജി കുറ്റിയാനി, കോ-ഡയറക്ടര്‍- പ്രകാശ് കെ. മധു, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍- ഡാന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍- ഷഫീഖ്, പി.ആര്‍.ഒ.- എ.എസ്. ദിനേശ്, സ്റ്റില്‍സ്- നിദാദ് കെ.എന്‍., ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- സുനില്‍ പി.എസ്., പി.ആര്‍. ആൻഡ് മാര്‍ക്കറ്റിംഗ്- കണ്‍ടന്‍റ് ഫാക്ടറി മീഡിയ.

    Published by:user_57
    First published: