'ബോംബ് നിർവീര്യമാക്കി; എന്നെ വിശ്വസിച്ച് നിങ്ങൾക്ക് ഈ സിനിമക്ക് പോകാം' : ധ്യാൻ ശ്രീനിവാസൻ

Last Updated:

നിങ്ങൾക്ക് എന്നെ വിശ്വസിച്ച് ടിക്കറ്റ് എടുക്കാം എന്നാണ് ധ്യാൻ പറയുന്നത്. ചിത്രം ഇഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ധ്യാൻ ശ്രീനിവാസൻ
ധ്യാൻ ശ്രീനിവാസൻ
ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan), അജു വർഗീസ് എന്നിവർ നായകന്മാരായ ‘നദികളില്‍ സുന്ദരി യമുന’ സർപ്രൈസ് ഹിറ്റടിച്ച് തിയെറ്ററുകളിൽ പ്രദർശനം തുടരുന്നു. നാട്ടിൻപുറത്തിൻ്റെ സൗന്ദര്യവും അവിടെ ഉടലെടുക്കുന്ന രസകരമായ ചില സംഭവങ്ങളും എല്ലാം കോർത്തിണക്കി നർമ്മത്തിന് പ്രാധാന്യം കൊടുത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ വിജയം ആഘോഷിച്ച് നടത്തിയ പ്രസ് മീറ്റിലെ ധ്യാനിൻ്റെ വാക്കുകൾ ശ്രദ്ധേയമാവുകയാണ് ഇപ്പോൾ.
നിങ്ങൾക്ക് എന്നെ വിശ്വസിച്ച് ടിക്കറ്റ് എടുക്കാം എന്നാണ് ധ്യാൻ പറയുന്നത്. ചിത്രം ഇഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിൽ കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് നായകൻമാരായി എത്തുന്നത്. പ്രഗ്യ നഗ്രയാണ് ചിത്രത്തിൽ നായിക യമുനയായി എത്തുന്നത്. സിനിമാറ്റിക ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്.
advertisement
ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.
കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
advertisement
മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. ‘സരിഗമ’യാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തീയറ്റര്‍ റിലീസിനു ശേഷമുള്ള ഒ.ടി.ടി റൈറ്റ്സ് പ്രമുഖ ഒ.ടി.ടി. കമ്പനിയായ HR OTT-യാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം: അജയന്‍ മങ്ങാട്, മേക്കപ്പ്: ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍: സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: പ്രിജിന്‍ ജെസ്സി, പ്രോജക്ട്  ഡിസൈന്‍: അനിമാഷ്, വിജേഷ് വിശ്വം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ്: വിപിൻ നായർ, ഫിനാന്‍സ് കണ്‍ട്രോളര്‍: അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍: മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ്: പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ.: വാഴൂര്‍ ജോസ്, എ എസ് ദിനേഷ്, ആതിര ദില്‍ജിത്ത്, ഫോട്ടോ: സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പ്രൊമോഷന്‍ സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ബോംബ് നിർവീര്യമാക്കി; എന്നെ വിശ്വസിച്ച് നിങ്ങൾക്ക് ഈ സിനിമക്ക് പോകാം' : ധ്യാൻ ശ്രീനിവാസൻ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement