• HOME
  • »
  • NEWS
  • »
  • film
  • »
  • 'എന്റെ വേണു, നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ?'; ഹൃദയസ്പർശിയായ കുറിപ്പുമായി സംവിധായകൻ ഭദ്രൻ

'എന്റെ വേണു, നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ?'; ഹൃദയസ്പർശിയായ കുറിപ്പുമായി സംവിധായകൻ ഭദ്രൻ

ദിവസങ്ങൾ കഴിഞ്ഞും നെടുമുടി വേണുവിന്റെ വേർപാട് ഉൾക്കൊള്ളാനാവാതെ സംവിധായകൻ ഭദ്രൻ

'സ്ഫടികം' സിനിമയിൽ നെടുമുടി വേണു

'സ്ഫടികം' സിനിമയിൽ നെടുമുടി വേണു

  • Share this:
കർക്കശക്കാരൻ ചാക്കോ മാഷിനെ മുഖത്തോടു മുഖം നോക്കി വിമർശിക്കാനും, ആട് തോമയെ ചേർത്തുപിടിക്കാനും രാവുണ്ണി മാഷ് ഉണ്ടായിരുന്നു. 'സ്ഫടികം' സിനിമയിൽ അധ്യാപനത്തിന്റെ രണ്ടു ധ്രുവങ്ങളായിരുന്നു തിലകനും നെടുമുടി വേണുവും അവതരിപ്പിച്ച ഈ കഥാപാത്രങ്ങൾ. ചലച്ചിത്രത്തിന്റെ പ്രധാന വഴിത്തിരുവുകളിൽ രാവുണ്ണി മാഷിന്റെ സാന്നിധ്യം വളരെയേറെയുണ്ട്.

ചാക്കോ മാഷിനെയും രാവുണ്ണി മാഷിനെയും ഒരേസമയം വെള്ളിത്തിരയിലെത്തിച്ച സംവിധായകൻ ഭദ്രന് നെടുമുടി വേണുവിന്റെ മരണം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ഹൃദയസ്പർശിയായ ഫേസ്ബുക്ക് കുറിപ്പിൽ ഭദ്രൻ തന്റെ വാക്കുകൾ കോറിയിടുന്നു:

"എന്റെ വേണു,
നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ?
എനിക്ക് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ല...
ആ തിക്കുമുട്ടലിൽ ഞാൻ ഓർത്തുപോകുന്നു...
അങ്ങയുടെ സംഭാവന ആയിരുന്നു സ്പടികത്തിലെ ആ രണ്ടു വാക്കുകൾ. "ചുവപ്പിന് ചോര എന്നുകൂടി അർത്ഥമുണ്ട് മാഷേ..."
ആ വാക്കുകൾ എഴുതി ചേർത്തപ്പോൾ വേണു അറിഞ്ഞിരുന്നില്ല ചാക്കോ മാഷിന്റെ അന്ത്യം വെടി കൊണ്ട് കൊല്ലപ്പെടാൻ ആയിരുന്നുവെന്ന്.
പ്രണാമം. You are a complete actor and an extraordinary visionary"Also read: 'പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതില്‍ തുറന്നു തന്നത് വേണുവാണ്'; മമ്മൂട്ടി

കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്.എൺപത്തൊന്നിലാണത്. അത് ദീർഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു.

മദ്രാസിൽ ഒരുമിച്ചുള്ള താമസം. രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം .പിന്നെ വുഡ്ലാന്റ് സ് ഹോട്ടലിലേക്ക് .അതിനു ശേഷം വുഡ്ലാൻസിന്റെ കോട്ടജിലേക്ക് . എൺപത്തഞ്ചു വരെ ഈ സഹവാസം തുടർന്നു .അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തിൽ നിന്ന് എനിക്ക് ഒരു പാട് അനുഭവങ്ങൾ ഓർക്കാനുണ്ട്. പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതിൽ തുറന്നു തന്നത് വേണുവാണ്. തിരുവരങ്ങ് നാടകങ്ങൾ, സംഗീതം, നാടൻ കലാരൂപങ്ങൾ, കഥകളിയും കൂടിയാട്ടവും പോലുള്ള രംഗകലകൾ, അതിന്റെ ആട്ട പ്രകാരങ്ങൾ ആരംഗത്തെ ആചാര്യന്മാർ! അങ്ങനെ നിരവധി ഞാനറിയാത്ത വിഷയങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.

വേണുവിനോടൊത്തുള്ള ആ കാലം വിരസത എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. എന്നും എപ്പോഴുമെന്ന പോലെ എന്തെങ്കിലുമൊരു പുതിയ കാര്യം പറയാനുണ്ടാവും വേണുവിന്.എനിക്കാവട്ടെ അത്തരത്തിൽ പെട്ട ഒരു കാര്യവും വേണുവിനോട് പറയാനുണ്ടായിരുന്നില്ല. കോളജിലേയും മറ്റും കൊച്ചു കൊച്ചു കാര്യങ്ങൾ മാത്രം. അക്കാലത്ത് രൂപപ്പെട്ട ആ സൗഹൃദം വളരെ ഗാഢമായൊരു സ്നേഹബന്ധമായി മാറി. എൺപത്തിരണ്ടിൽ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡ് വേണുവിനും സഹനടനുള്ള അവാർഡ് എനിക്കുമായിരുന്നു. ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് തിരുവനന്തപുരത്ത് പോയി അവാർഡ് വാങ്ങിച്ച് തിരിച്ച് എറണാകുളത്ത് വന്ന് പ്രാതൽ കഴിച്ച് തൃശൂരിലേക്ക് 'രചന' യുടെ ഷൂട്ടിങിനു പോയത് ഇന്നുമോർക്കുന്നു. (തുടരുന്നു)

Summary: Director Bhadran remembers Nedumudi Venu in a Facebook post
Published by:user_57
First published: