'ഒരാളുടെ ആദ്യ സിനിമ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ അഭിനന്ദനാർഹം'; 'മധുര മനോഹര മോഹം' കണ്ട് ബ്ലെസി

Last Updated:

സിനിമ കണ്ടിറങ്ങിയ ബ്ലസി തന്റെ സഹപ്രവർത്തക കൂടിയായ സ്റ്റെഫിയെ അഭിനന്ദിച്ചു

ബ്ലെസിയും സ്റ്റെഫിയും
ബ്ലെസിയും സ്റ്റെഫിയും
സംസ്ഥാന പുരസ്കാര ജേതാവായ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ (Stephy Zaviour) ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘മധുരമനോഹര മോഹം’. ജൂൺ 16ന് റിലീസായ ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കഴിഞ്ഞദിവസം ചിത്രം കാണാൻ സംവിധായകൻ ബ്ലസിയും എത്തിയിരുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന സിനിമയിൽ സ്റ്റെഫി സേവ്യർ ആയിരുന്നു കോസ്റ്റ്യൂം ഡിസൈനർ.
സിനിമ കണ്ടിറങ്ങിയ ബ്ലസി തന്റെ സഹപ്രവർത്തക കൂടിയായ സ്റ്റെഫിയെ അഭിനന്ദിച്ചു. ‘സ്റ്റെഫിയെ പോലുള്ള ഒരാളുടെ ആദ്യസിനിമ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ എനിക്ക് വളരെ അഭിനന്ദനാർഹമാണ് ഇതെന്ന് തോന്നി. ലളിതം മനോഹരം അങ്ങനെയാണ് എനിക്ക് പറയാനുള്ളത്. ഏറ്റവും ഭംഗിയായി ഈ സിനിമ ചെയ്തു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.’ – ബ്ലസി ഈ അഭിപ്രായം പറയുമ്പോൾ നിറഞ്ഞ ചിരിയോടെ സ്റ്റെഫി അടുത്തു തന്നെ നിൽപ്പുണ്ടായിരുന്നു. ‘ഹാപ്പി അല്ലേ’ എന്ന് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ, ചിരിച്ചുകൊണ്ട് തുള്ളിച്ചാടി പോകുന്ന സ്റ്റെഫിയെ ആണ് കാണാൻ കഴിയുന്നത്.
advertisement
സംവിധായകൻ സിബി മലയിലും സിനിമ കാണാൻ എത്തിയിരുന്നു. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റായിരുന്നു സ്റ്റെഫിയും സംഘവും ഒരുക്കിയത്. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഹിഷാമിനെക്കൂടാതെ നവാഗതനായ ജിബിന്‍ ഗോപാലും ചിത്രത്തിന്റെ സംഗീതസംവിധാനം, പശ്ചാത്തലസംഗീതം എന്നിവ നിര്‍വഹിക്കുകയും പ്രൊമോ സോങ്ങ് ഒരുക്കുകയും ചെയ്തിട്ടുണ്ട്.
advertisement
രജിഷ വിജയൻ, ഷറഫുദ്ദീൻ, വിജയ രാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപ്പു ഭട്ടതിരി, മാളവിക വി.എന്‍. എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോനെക്‌സ് സേവിയര്‍, കോസ്റ്റ്യൂം സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപ്പള്ളിയല്‍, എബിന്‍ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍: ശങ്കരന്‍ എഎസ്, കെ.സി. സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, പി.ആര്‍.ഒ.-: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്, കൊറിയോഗ്രാഫര്‍: ഇംതിയാസ് അബൂബക്ക‍ർ.
advertisement
Summary: Film director Blessy watches Stephy Zaviour directed Madhura Manohara Moham movie. He expresses his pleasure watching the movie, which is a debut directorial. Actor Rajisha Vijayan was also present
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഒരാളുടെ ആദ്യ സിനിമ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ അഭിനന്ദനാർഹം'; 'മധുര മനോഹര മോഹം' കണ്ട് ബ്ലെസി
Next Article
advertisement
'ആഗോള അയ്യപ്പ സംഗമം നടത്താം;പമ്പയുടെ വിശുദ്ധി സംരക്ഷിക്കണം'; ഹൈക്കോടതി
'ആഗോള അയ്യപ്പ സംഗമം നടത്താം;പമ്പയുടെ വിശുദ്ധി സംരക്ഷിക്കണം'; ഹൈക്കോടതി
  • കേരള ഹൈക്കോടതി ആഗോള അയ്യപ്പ സംഗമത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

  • പമ്പയുടെ വിശുദ്ധി സംരക്ഷിക്കണമെന്നും സ്ഥിരമായ നിര്‍മാണങ്ങള്‍ നടത്തരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

  • 45 ദിവസത്തിനുള്ളിൽ കണക്കുകൾ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

View All
advertisement