Bridge On Galwan ഇന്ത്യ-ചൈന സംഘര്‍ഷം സിനിമയാകുന്നു; സംവിധാനം മേജര്‍ രവി

Last Updated:

ഗാല്‍വന്‍ താഴ് വരയിലെ പ്രശ്നങ്ങളും ചൈനീസ് പ്രകോപനവുമൊക്കെയാകും ചിത്രത്തിന് പ്രമേയമാവുക

ഇന്ത്യ-ചൈന പ്രശ്നം സിനിമയാകുന്നു. നിരവധി പട്ടാള ചിത്രങ്ങൾ സംവിധാനം ചെയ്ത മേജര്‍ രവി തന്നെയാണ് ബ്രിഡ്ജ് ഓൺ ഗാൽവാൻ എന്ന ഈ സിനിമയും സംവിധാനം ചെയ്യുന്നത്. ഗാല്‍വന്‍ താഴ് വരയിലെ പ്രശ്നങ്ങളും ചൈനീസ് പ്രകോപനവുമൊക്കെയാകും ചിത്രത്തിന് പ്രമേയമാവുക.
ഗാല്‍വാന്‍ പാലം നിര്‍മ്മാണവും ഇന്ത്യ-ചൈന പ്രശ്നത്തിലേക്ക് നയിച്ച പഴയ സംഭവങ്ങളുമാകും ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകൻ കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. 2021ല്‍ ചിത്രം പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.
TRENDING:'മരിച്ച ആളുടെ പെൻഷൻ ഒപ്പിട്ടു വാങ്ങി' : തട്ടിപ്പിന് പിന്നിൽ സിപിഎം നേതാവെന്ന് ആരോപണം [NEWS]COVID 19| രോഗവ്യാപനം നേരിടാൻ സ്വയം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു വ്യാപാരികള്‍; സംഭവം ഹൈദരാബാദില്‍ [NEWS]വാഗ്ദാനം പാലിച്ചു; ജന്മദിനത്തിൽ വട്ടവടയിലെ കുടിവെള്ളപ്രശ്നം പരിഹരിച്ച് സുരേഷ് ഗോപി MP [NEWS]
പാന്‍ ഇന്ത്യന്‍ സിനിമയാണ് ഒരുക്കുന്നതെന്നും പല ഭാഷകളില്‍ നിന്നുമുള്ളവര്‍ സിനിമയില്‍ ഉണ്ടാകുമെന്നും മേജര്‍ രവി അറിയിച്ചു. മുമ്പത്തെ സിനിമകളെല്ലാം നടന്ന് യഥാര്‍ത്ഥ ലൊക്കേഷനുകളിലായിരുന്നു. എന്നാൽ പുതിയ സിനിമ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ലേ ലഡാക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
മേജര്‍ രവി സിനിമകളില്‍ ഒന്നിലൊഴിച്ച് മറ്റ് സിനിമകളിലെല്ലാം മോഹന്‍ലാല്‍ തന്നെയായിരുന്നു നായകന്‍. മോഹന്‍ലാല്‍ തന്നെയാകുമോ നായകനായെത്തുക എന്ന ചോദ്യത്തിന് താരങ്ങളെ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നായിരുന്നു മേജര്‍ രവിയുടെ മറുപടി.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Bridge On Galwan ഇന്ത്യ-ചൈന സംഘര്‍ഷം സിനിമയാകുന്നു; സംവിധാനം മേജര്‍ രവി
Next Article
advertisement
ആറ് മാസം ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ യുവാവ് തല്ലിക്കൊന്നു
ആറ് മാസം ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ യുവാവ് തല്ലിക്കൊന്നു
  • അഹമ്മദാബാദിൽ ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന യുവാവ് അറസ്റ്റിൽ.

  • പൂച്ചയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മൃഗസംരക്ഷണ പ്രവർത്തകർ പരാതി നൽകി.

  • പോലീസ് തെളിവുകൾ പരിശോധിച്ച് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

View All
advertisement