Enkilum Chandrike | ഒരു കല്യാണ കഥയുമായി 'എങ്കിലും ചന്ദ്രികേ...' ഉത്തര മലബാറിൽ നടക്കുന്ന ചിത്രത്തിന്റെ പോസ്റ്റുകൾ ശ്രദ്ധ നേടുന്നു
- Published by:user_57
- news18-malayalam
Last Updated:
സിനിമയുടെ വ്യത്യസ്തമായ പ്രചാരണപരിപാടികൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു (Vijay Babu) നിർമ്മിച്ച് നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'എങ്കിലും ചന്ദ്രികേ...' (Enkilum Chandrike) ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലുടെ റിലീസ് ചെയ്തു. ഫ്രൈഡേ ഫിലിംസിൻ്റെ പത്തൊമ്പതാമതു ചിത്രമാണിത്. പത്തൊമ്പതു സിനിമകളിൽ പതിനഞ്ചു സിനിമകളും പുതുമുഖങ്ങളാണ് സംവിധാനം ചെയ്തിരിക്കുന്നത്. വൻ വിജയം നേടിയ 'ഹൃദയം' എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടൻ കൂടിയാണ് ആദിത്യൻ ചന്ദ്രശേഖരൻ.
സിനിമയുടെ വ്യത്യസ്തമായ പ്രചാരണപരിപാടികൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
advertisement
'ആവറേജ് അമ്പിളി' എന്ന വെബ് സീരീസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുകയും, 'സെബാസ്റ്റ്യൻ്റെ വെള്ളിയാഴ്ച്ച' എന്ന സീരിയലിനു വേണ്ടി തിരക്കഥ രചിക്കുകയും അതിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത് വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടാണ് ആദിത്യൻ ചന്ദ്രശേഖരൻ മെയിൻ സ്ട്രീം സ്ക്രീനിലേക്കു കടന്ന് തൻ്റെ ആദ്യ ഫീച്ചർ ഫിലിം സംവിധാനം ചെയ്യന്നത്.
പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഉത്തര മലബാറിൻ്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്നു. ഒരു വിവാഹവുമായി ബന്ധപ്പെട്ട് മൂന്നു സുഹൃത്തുക്കളുടെ കഥ തികച്ചും രസകരമായി പറയുകയാണ് ഈ ചിത്രം.
advertisement
advertisement
സുരാജ് വെഞ്ഞാറമൂടും, ബേസിൽ ജോസഫും, സൈജുകുറുപ്പുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിരഞ്ജനാ അനൂപ് നായികാ കഥാപാത്രമായ ചന്ദ്രികയെ അവതരിപ്പിക്കും. തൻവി റാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രാജേഷ് ശർമ്മ, അഭിരാം രാധാകൃഷ്ണൻ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
advertisement
വിനായക് ശശികുമാർ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ജിതിൻ സ്റ്റാൻസിലോസ് ഛായാഗ്രഹണം നിർവഹിക്കുന്നു.
എഡിറ്റിംഗ് - ലിജോ പോൾ, കലാസംവിധാനം - ത്യാഗു, മേക്കപ്പ് - സുധി, കോസ്റ്റിയൂം ഡിസൈൻ - സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.എം. നാസർ., പ്രൊഡക്ഷൻ മാനേജർ - കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യട്ടീവ് - ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, കോ-പ്രൊഡ്യൂസർ - ആൻ അഗസ്റ്റിൻ, വിവേക് തോമസ്; എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് -വിഷ്ണു രാജൻ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 13, 2022 5:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Enkilum Chandrike | ഒരു കല്യാണ കഥയുമായി 'എങ്കിലും ചന്ദ്രികേ...' ഉത്തര മലബാറിൽ നടക്കുന്ന ചിത്രത്തിന്റെ പോസ്റ്റുകൾ ശ്രദ്ധ നേടുന്നു







