കുഞ്ചാക്കോ ബോബന്റെ (Kunchacko Boban) പിറന്നാൾ ദിനത്തിൽ (birthday) പുതിയ ചിത്രം 'എന്താടാ സജി' (Enthada Saji) പ്രഖ്യാപിച്ചു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ (motion poster) റിലീസ് ചെയ്താണ് പ്രഖ്യാപനം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഇരുപതാമത്തെ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ജയസൂര്യയും (Jayasurya) നായകന്മാരാകും. നവാഗതനായ ഗോഡ്ഫി ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയ വഴി പ്രകാശനം ചെയ്തു.
'രാമന്റെ ഏദൻതോട്ടം' എന്ന സിനിമയിലാണ് ഏറ്റവും അവസാനമായി കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചത്. ഈ ചിത്രത്തിൽ അതിഥി വേഷമായിരുന്നു ജയസൂര്യയുടേത്.
ഇരുവരും ഒന്നിച്ച ‘സ്വപ്നക്കൂട്’, ‘കിലുക്കം, ‘കിലുകിലുക്കം’, ‘ത്രീ കിംഗ്‌സ്’, ‘ഗുലുമാൽ’, ‘ലോലിപോപ്പ്’ തുടങ്ങിയ സിനിമകളും ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമകളാണ് ഇവ.
Also read: ദുൽഖർ ചിത്രം 'കുറുപ്പിലെ' പകലിരവുകൾ ഗാനം അഞ്ച് ഭാഷകളിൽ പുറത്തിറങ്ങി
കേരള പോലീസിന്റെ അന്വേഷണചരിത്രത്തിൽ ഇന്നും ഒരു മരീചികയായി തുടരുന്ന പിടികിട്ടാപ്പുള്ളി (long absconding fugitive) സുകുമാരക്കുറുപ്പിന്റെ (Sukumara Kurup) ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പിലെ (Kurup movie) പകലിരവുകൾ എന്ന ഗാനം പുറത്തിറങ്ങി. ദുൽഖർ സൽമാൻ (Dulquer Salmaan) നായകനാകുന്ന ചിത്രത്തിലെ ഗാനം അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയത്. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം (Sushin Shyam) സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നേഹ നായരാണ് (Neha Nair).
ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് നവംബർ 12ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 400ലേറെ തിയെറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീരുകയാണ് കുറുപ്പ് ഇപ്പോൾ.
Summary: Kunchacko Boban and Jayasurya to reunite on big screen in Listin Stephen movie Enthada Saji. Motion poster of the film got released on the birthday of Kunchacko Bobanഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.