advertisement

'ദയ ബായി' വരുന്നു ;ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

Last Updated:
മലയാളിയായ ദയ ബായി എന്ന സാമൂഹിക പ്രവർത്തകയുടെ ജീവിത കഥ പറയുന്ന ഹിന്ദി സിനിമയാണ് ദയ ബായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ പുറത്തു വന്നു. പാലാ പൂവരണി സ്വദേശി മേഴ്‌സി മാത്യു ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയായ ദയബായി ആയി മാറിയ കഥയാണ് ഈ ചിത്രം നമ്മളോട് പറയുക. മധ്യ ഇന്ത്യയിലെ ഗോത്ര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ഇവരുടെ പ്രവർത്തനം ഇന്ത്യയിൽ ഉടനീളം പ്രശസ്തമാണ്. ഇവരുടെ ജീവിത കഥ പറയുന്ന ഹിന്ദി ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ശ്രീവരുണും നിർമ്മിക്കുന്നത് വെട്ടം മൂവീസിന്റെ ബാനറിൽ ഷൈസ് ഈപ്പനുമാണ്.
ബംഗാളി, ഹിന്ദി, ആസ്സാമീസ്, ഒഡിയ എന്നീ ഭാഷകളിലെ നിരവധി പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയും മോഡലുമായ ബിദിത എൻ ബാഗാണ് ദയാഭായ് ആയി വേഷമിടുന്നത്. സാമൂഹികവും രാഷ്ട്രീയപരവുമായ പ്രസക്തിയുള്ള ചിത്രങ്ങളുടെ ഭാഗമാവാൻ ഏറെ താല്പര്യം കാണിക്കുന്ന ഒരാളാണ് ബിദിത. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിജു സണ്ണിയാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് രത്തൻ രാവാനി.
പ്രശസ്ത എഡിറ്റർ സിയാൻ ശ്രീകാന്ത് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ കൈകാര്യം ചെയ്യുന്നത്. രാജ് സിംഗ്, പ്രേരണ ഗാന്ധി, പങ്കജ് കുമാർ, നികിത, പരീത് ഖാൻ, അവതേഷ്, ബിഷ്ണു ചൗഹാൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. സിനിമയുടെ ചിത്രീകരണം മധ്യപ്രദേശിലായിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
'ദയ ബായി' വരുന്നു ;ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
Next Article
advertisement
'ഇനിയൊരിക്കലും ഉയിർക്കാത്ത മട്ടിൽ ഇറാൻ ഈ രാത്രി മണ്ണടിയും' ഹോർമുസ് സമയപരിധി അവസാനിക്കാനിരിക്കെ ട്രംപ്
'ഇനിയൊരിക്കലും ഉയിർക്കാത്ത മട്ടിൽ ഇറാൻ ഈ രാത്രി മണ്ണടിയും' ഹോർമുസ് സമയപരിധി അവസാനിക്കാനിരിക്കെ ട്രംപ്
  • ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള യുഎസ് സമയപരിധി അവസാനിക്കുമ്പോൾ ഇറാനിൽ ഭരണമാറ്റം സാധ്യതയുണ്ട്

  • ട്രംപ് ഇറാനിൽ ഒരു വലിയ നാഗരികത ഇന്ന് രാത്രി ഇല്ലാതാവുമെന്ന്, ഭരണമാറ്റം സംഭവിക്കാമെന്ന് മുന്നറിയിപ്പു

  • യുഎസ് വൈസ് പ്രസിഡന്റ് വാൻസ് ഇറാനിൽ നിന്ന് അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി

View All
advertisement