Puliyattam | മുഖ്യവേഷത്തിൽ സുധീർ കരമന; 'പുലിയാട്ടം' ഫസ്റ്റ് ലുക്ക് പോസ്റ്റർ
- Published by:user_57
- news18-malayalam
Last Updated:
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു
സുധീർ കരമന (Sudheer Karamana), മീര നായർ (Meera Nair) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുലിയാട്ടം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മിഥുൻ എം. ദാസ്, ശ്യാം കാർഗോസ്, ശിവ, അഞ്ജലി സത്യനാഥൻ, സുമാ ദേവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
സെവൻ മാസ്റ്റേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഷീദ് ആഹമ്മദ് നിർവ്വഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് വിനീഷ് മണി സംഗീതം പകരുന്നു. ആലാപനം- മഞ്ജരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ആനന്ദ് മേനോൻ, ബിജു എം., രാജേഷ് മാരാത്ത്.
പ്രൊഡക്ഷൻ കൺട്രോളർ- മുജീബ് ഒറ്റപ്പാലം, എഡിറ്റർ- സച്ചിൻ സത്യ, സംഗീതം ആൻഡ് ബിജിഎം- വിനീഷ് മാണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവി വാസുദേവ്, സൗണ്ട്- ഗണേഷ് മാരാർ, കല- വിഷ്ണു നെല്ലായ, മേക്കപ്പ്- മണികണ്ഠൻ മാറത്തകര, കോസ്റ്റ്യൂം- സുകേഷ് താനൂർ, സ്റ്റിൽസ്- പവൻ തൃപ്രയാർ, ഡി.ഐ.- ലീല മീഡിയ, വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ- വാസുദേവൻ കൊരട്ടിക്കര, സവിഷ് അള്ളൂർ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Also read: Solomante Theneechakal | 'ഒറിജിനൽ ആണേൽ പൂക്കൂടേൽ തേനീച്ച വന്നിരിക്കും'; സോളമന്റെ തേനീച്ചകൾ ട്രെയ്‌ലർ
ലാല്‍ ജോസ് (Lal Jose) സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകള്‍' (Solomante Theneechakal) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. ആഗസ്റ്റ് 18-ന് തീയറ്ററിലെത്തുന്ന ഈ ചിത്രത്തിൽ ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, വി.കെ. ബൈജു, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍, ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്ണന്‍, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്‍, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവർ അഭിനയിക്കുന്നു.
advertisement
Summary: First look of Puliyattam movie starring Sudheer Karamana is out. Meera Nair plays the lady lead
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 16, 2022 5:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Puliyattam | മുഖ്യവേഷത്തിൽ സുധീർ കരമന; 'പുലിയാട്ടം' ഫസ്റ്റ് ലുക്ക് പോസ്റ്റർ









