advertisement

പി ടി ഉഷ എംപിയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

Last Updated:

പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലുള്ള പി.ടി. ഉഷ നാട്ടിലേക്ക് തിരിച്ചു

News18
News18
കോഴിക്കോട്: പ്രശസ്ത കായിക താരവും രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് തിക്കോടി പെരുമാൾപുരത്ത് ' ഉഷസ് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു അദ്ദേഹം. ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണൻ – സരോജനി ദമ്പതികളുടെ മകനാണ് ശ്രീനിവാസൻ.
മുൻ ദേശീയ കബഡി താരമായിരുന്ന അദ്ദേഹം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (CISF) മുൻ ഇൻസ്പെക്ടറായിരുന്നു.
1991-ലാണ് ഇവർ വിവാഹിതരായത്.
സ്പോർട്സ് മെഡിസിൻ വിദഗ്ധനായ ഡോ. വിഘ്നേഷ് ഉജ്ജ്വൽ ഏക മകനാണ്. മരുമകൾ കൃഷ്ണ.
advertisement
പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലുള്ള പി.ടി. ഉഷ നാട്ടിലേക്ക് തിരിച്ചു.
സംസ്കാര സമയം നിശ്ചയിച്ചിട്ടില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി ടി ഉഷ എംപിയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു
Next Article
advertisement
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
  • ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്ലസ് വൺ വിദ്യാർത്ഥി അദ്വൈത് മുങ്ങിമരിച്ചു.

  • അമ്മയും മുത്തച്ഛനും കൂടെ തൈപ്പൂയ കാവടിയുമായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

  • അദ്വൈതിന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

View All
advertisement