ഗോത്ര ഭാഷയിൽ നിർമ്മിച്ച ഗോകുലം ഗോപാലന്റെ നേതാജിക്ക് ഗിന്നസ് റെക്കോർഡ്
ഗോത്ര ഭാഷയിൽ നിർമ്മിച്ച ഗോകുലം ഗോപാലന്റെ നേതാജിക്ക് ഗിന്നസ് റെക്കോർഡ്
Gokulam Gopalan's Netaji creates a world record for filming in a tribal language | ഇരുള ഭാഷയിൽ നിർമ്മിച്ച നേതാജി ഗോത്രഭാഷയിൽ നിർമ്മിക്കപ്പെട്ട ആദ്യ സിനിമ എന്ന പേരിലാണ് ഗിന്നസ്സ് ബുക്കിൽ ഇടം പിടിച്ചത്
ജോണി ഇന്റർനാഷണൽ ഗ്രൂപ് ഓഫ് കമ്പനീസിന്റെ ബാനറിൽ ജോണി കുരുവിള നിർമ്മിച്ച് വിജീഷ് മണി കഥ എഴുതി സംവിധാനം ചെയ്ത നേതാജി ചിത്രത്തിന് ഗിന്നസ്സ് റിക്കാർഡ്. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിന്റെ ഭാഷകളിൽ പ്രമുഖമായ ഇരുള ഭാഷയിൽ നിർമ്മിച്ച നേതാജി ഗോത്രഭാഷയിൽ നിർമ്മിക്കപ്പെട്ട ആദ്യ സിനിമ എന്ന പേരിലാണ് ഗിന്നസ്സ് ബുക്കിൽ ഇടം പിടിച്ചത്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തിലെ കാണാപ്പുറങ്ങൾ മുഖ്യ പ്രമേയമായി വരുന്ന ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് ചലച്ചിത്ര നിർമ്മാതാവായ ഗോകുലം ഗോപാലനാണ്.
വിശ്വഗുരുവിന് ലഭിച്ച റെക്കോർഡ്
നേതാജിക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് എം ജെ രാധാകൃഷ്ണനാണ്. യു. പ്രസന്നകുമാർ തിരക്കഥയൊരുക്കിയ ഈ സിനിമയുടെ ശബ്ദലേഖനം നിർവ്വഹിച്ചത് ഹരികുമാർ ആണ്. വിശ്വഗുരു എന്ന സിനിമയിലൂടെ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച വിജിഷ് മണിയുടെ രണ്ടാമത്തെ പുരസ്കാരമാണിത്.നിർമ്മാതാവ് ജോണി കുരുവിള, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗോകുലം ഗോപാലൻ സംവിധായകൻ, വിജീഷ് മണി എന്നിവർക്ക് ഈ പുരസ്കാരം ലഭിച്ചു.
പ്രമുഖ താരങ്ങൾക്കൊപ്പം ക്ലിന്റ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മാസ്റ്റർ അലോക് യാദവ്, പ്രശസ്ത പത്രപ്രവർത്തകർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ തുടങ്ങിയവരും വേഷമിടുന്നു. നേതാജിയുടെ മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരും, കലാസംവിധാനം രമേഷ് ഗുരുവായൂരും ഗാനരചന ഡോ പ്രശാന്ത് കൃഷണനും സംഗീതം ജുബൈർ മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.