HOME » NEWS » Film »

ദേഷ്യത്തിൽ പറയണ്ട... കണ്ണമ്മയും കോശിയും നേർക്കുനേർ കാണുന്ന രംഗത്തിലെ സംവിധായകൻ സച്ചിയെ പറ്റി ഗൗരി നന്ദ

'അയ്യപ്പനും കോശിയും' സെറ്റിലെ മറക്കാനാവാത്ത രംഗം ചിത്രീകരിച്ച വേളയിലെ സച്ചിയുടെ ഓർമ്മയുമായി കണ്ണമ്മയെന്ന ഗൗരി നന്ദ

News18 Malayalam | news18-malayalam
Updated: June 27, 2020, 3:08 PM IST
ദേഷ്യത്തിൽ പറയണ്ട... കണ്ണമ്മയും കോശിയും നേർക്കുനേർ കാണുന്ന രംഗത്തിലെ സംവിധായകൻ സച്ചിയെ പറ്റി ഗൗരി നന്ദ
ഗൗരി നന്ദ, അയ്യപ്പനും കോശിയും ചിത്രീകരണ വേളയിൽ നിന്നും
  • Share this:
സിനിമാ, പ്രേക്ഷക ലോകം ഞെട്ടലോടെ കേട്ട വാർത്തയാണ് സംവിധായകൻ സച്ചിയുടെ വിടവാങ്ങൽ. അതുവരെയുള്ള കരിയറിലെ മികച്ച ചിത്രമായ 'അയ്യപ്പനും കോശിയും' സമ്മാനിച്ച്, അതിന്റെ വിജയാഘോഷങ്ങൾ പോലും കെട്ടടങ്ങും മുൻപാണ് സംവിധായകന്റെ അകാല മരണം. കരിയറിലെ മികച്ച ബ്രേക്ക് ഈ സിനിമയിലൂടെ ലഭിച്ച താരമാണ് കണ്ണമ്മയുടെ കഥാപാത്രത്തെ ജീവിതഗന്ധിയായി അവതരിപ്പിച്ച ഗൗരി നന്ദ. സിനിമയിൽ പൃഥ്വിരാജ് കഥാപാത്രം കോശിയും ഗൗരിയുടെ കണ്ണമ്മയും നേർക്കുനേർ വരുന്ന ആ രംഗം ശ്രദ്ധേയമായിരുന്നു. ഈ രംഗത്തിന്റെ ചിത്രീകരണ വേളയിലെ സച്ചിയെന്ന സംവിധായകനെ ഗൗരി ഓർക്കുന്നു.കണ്ണമ്മയും കോശിയും നേർക്ക്‌നേർ കാണുന്ന ആ സീൻ
സച്ചിയേട്ടൻ : നീ ആ ഡയലോഗ് ഒന്ന് പറഞ്ഞേ നോക്കട്ടെ
ഞാൻ : മന്ത്രിമാരടക്കം മുഴുത്തവന്മാരൊക്കെ നിന്റെ കക്ഷത്തിൽ ഉണ്ടല്ലോ അപ്പോ ഇതൊക്കെ എന്ത് .....
സച്ചിയേട്ടൻ : ദേഷ്യത്തിൽ പറയണ്ട ... അവൾക്കു ഇതൊന്നും ഒരു പ്രശ്‌നം അല്ല ഇതിനേക്കാൾ വലിയവന്മാരെ നിലക്ക് നിർത്തിയിട്ടുണ്ട് അവൾ നിനക്ക് മനസിലായല്ലോ ?
ഞാൻ : ആ സാർ മനസിലായി ..
അടുത്ത് നിന്ന രാജുവേട്ടൻ എന്നെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഗൗരി എന്നെ കളിയാകുന്നപോലെ ഒന്ന് പറയുമോ എന്ന് പറഞ്ഞു അങ്ങനെ ഡയലോഗ് അദ്ദേഹം ഒരുവട്ടം പറഞ്ഞു ..
ഞാൻ പറഞ്ഞു ഒകെ..
കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ ഏറ്റവും നിർണായകരമായ സീൻ ആണ് അത് ..
സച്ചിയേട്ടൻ അത് എപ്പോഴും പറയും ..ചിലപ്പോ നല്ല ടെൻഷൻ ആൾക്ക് ഉണ്ടാകുമായിരുക്കും ഞാൻ അത് എങ്ങനെ ആകും ചെയുന്നത് എന്ന് ഓർത്തിട്ട് .. പക്ഷെ കാണിക്കില്ല ..
എനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല .. ഞാൻ വളരെ കൂൾ ആയിരുന്നു ..

TRENDING:കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടം; വൈക്കത്തു നിന്ന് ജൂൺ മൂന്നിന് കാണാതായ യുവാവിന്റേത് [NEWS]ഇനി പഴഞ്ചൻ പോസ്റ്റുകൾ പ്രചരിപ്പിക്കൽ അത്ര എളുപ്പമല്ല; തടയിടാൻ വഴിയുമായി ഫെയ്സ്ബുക്ക് [PHOTOS]പരിശോധനാ ഫലം വരുന്നതിന് മുമ്പ് പുറത്തിറങ്ങിയ രണ്ട് പേർക്ക് COVID 19; കായംകുളത്ത് ജാഗ്രത [NEWS]
റിഹേസൽ ഒന്നും ഇല്ല നേരെ ടേക്ക് ആണ് കാരണം അതിന്റെ ആവശ്യം ഇല്ല അത്ര വിശദമായിട്ടാണ് അദ്ദേഹം എല്ലാ ആർട്ടിസ്റ്റിന്റെ അടുത്തും ചെയ്യുന്ന കഥാപാത്രത്തെ പറ്റി പറഞ്ഞു കൊടുക്കുന്നത് ..
ആദ്യത്തെ ടേക്കിൽ എനിക്ക് ഡയലോഗിന് സ്പീഡ് കൂടി പോയി .. അത്ര വേണ്ട എന്ന് പറഞ്ഞു ..
രണ്ടാമത്തെ ടേക്കിൽ സീൻ ഒകെ ...
കുറച്ചു മാറി മോണിറ്റർ ഉണ്ടെങ്കിലും അവിടെ ഇരിക്കാതെ ക്യാമറയുടെ അടുത്ത് തന്നെ നിന്ന് അതിന്റെ സ്‌ക്രീനിൽ സൂക്ഷിച്ചു നോക്കി സാർ നിൽക്കുന്നത് ഞാൻ കണ്ടു..
അപ്പോഴും കാലിന്റെ വേദന സാർ ന് നന്നായിട്ടു ഉണ്ട് ...
അന്ന് ആ സീൻ ഞാൻ ചെയ്തു കഴിഞ്ഞപ്പോൾ ആ മുഖം ഞാൻ ശ്രദ്ധിച്ചു ഭയങ്കര സന്തോഷം ആയിരുന്നു ...
ഇന്നും എനിക്ക് ഓർമ്മയുണ്ട് ആ മുഖം ..
തന്റെ മക്കൾ പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങി വരുമ്പോൾ ഒരു അച്ഛന് ഉണ്ടാകുന്ന സന്തോഷം ..
ഏതൊരു രചിതാവിനും തന്റെ കഥാപാത്രങ്ങൾ സ്വന്തം മക്കളെ പോലെ ആകും അല്ലോ ..
അദ്ദേഹം എല്ലാവരോടും അങ്ങനെ ആയിരുന്നു ഓരോ കഥാപാത്രങ്ങളും അവർ നന്നായി ചെയുമ്പോൾ ആ സന്തോഷം അപ്പോ തന്നെ അവരോട് പ്രകടിപ്പിക്കുന്നത് കാണാം ..
എല്ലാവരും സിനിമ കണ്ടു പറയുന്നു അതിൽ അഭിനയിച്ചവർ എല്ലാം ഗംഭീരം എന്ന് അതിന്റെ കാരണം ഇതുതന്നെ ആണ് ....
First published: June 27, 2020, 3:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories