• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഉയരെ' ടീം മൂന്നാമതും; ബോബി സഞ്ജയ് - മനു അശോകൻ ചിത്രം 'ഹാ യൗവനമേ'

'ഉയരെ' ടീം മൂന്നാമതും; ബോബി സഞ്ജയ് - മനു അശോകൻ ചിത്രം 'ഹാ യൗവനമേ'

മത്സര പരീക്ഷകളുടെ റിസൾട്ട്‌ പേജിൽ 'ഫെയിൽഡ്' എന്ന് സ്റ്റാമ്പ്‌ ചെയ്ത രീതിയിലുള്ള ഒരു വേറിട്ട പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്

'ഉയരെ' ടീം

'ഉയരെ' ടീം

  • Share this:

    ഉയരെ, കാണെ കാണെ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബോബി- സഞ്ജയും (Bobby Sanjay) സംവിധായകൻ മനു അശോകനും (Manu Ashokan) വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഹാ യൗവനമേ’ എന്നാണ് ചിത്രത്തിന് പേര് നൽകിയത്. ‘കാണേ കാണേ’ എന്ന ചിത്രത്തിനു ശേഷം ഡ്രീം ക്യാച്ചർനൊപ്പം ഷാമ്സ് ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

    1983, ക്വീൻ, കാണെ കാണെ എന്നീ മൂന്ന് ചിത്രങ്ങൾക്ക് ശേഷം ടി.ആർ. ഷംസുദ്ദീൻ നിർമ്മിക്കുന്ന ചിത്രമാണിത്. ‘നഷ്ടപ്പെടുന്നതിലെ സന്തോഷം’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. മത്സര പരീക്ഷകളുടെ റിസൾട്ട്‌ പേജിൽ ‘ഫെയിൽഡ്’ എന്ന് സ്റ്റാമ്പ്‌ ചെയ്ത രീതിയിലുള്ള ഒരു വേറിട്ട പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

    ഇതിൽ നിന്നുതന്നെ തോൽവിയെക്കാൾ ഉപരി തോൽവിയിൽ നിന്നും സന്തോഷം കണ്ടെത്തുന്നവരുടെ ജീവിതത്തിലേക്കുള്ള ഒരു യാത്രയായിരിക്കും ഈ ചിത്രം എന്ന് സൂചന നൽകുന്നു. നോട്ട്ബുക്കിന് ശേഷം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ബോബി- സഞ്ജയ്മാരുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രംമായിരിക്കും ‘ഹാ യൗവനമേ’.

    സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു ടൈറ്റിൽ പുറത്തിറക്കിയത്. വൈവിധ്യമാർന്ന തിരക്കഥകളിലൂടെ ശ്രദ്ധേയരായ ബോബി- സഞ്ജയും മനു അശോകനും ഡ്രീം ക്യാച്ചർനൊപ്പം ചേരുമ്പോൾ പ്രേക്ഷക പ്രതീക്ഷയും ഏറും. പുതിയ ചിത്രത്തിലൂടെ ഈ ഹിറ്റ് കൂട്ടുകെട്ട് പ്രേക്ഷകർക്ക് വീണ്ടും പുതുമയാർന്ന ഒരു ചിത്രം സമ്മാനിക്കും എന്ന പ്രതീക്ഷയാണ് പുതിയ പോസ്റ്റർ നൽകുന്നത്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.

    Summary: Makers of Uyare and Kaane Kaane mark their reunion with the third outing, which has been titled ‘Ha Yauvaname’. Title poster of the film has been released through social media pages of the makers. The poster hints at a story on teenagers and the life in their school days

    Published by:user_57
    First published: