അമരത്തിൽ അശോകൻ ഇല്ലായിരുന്നു, മാതുവും; എല്ലാം മാറ്റി മറിച്ചത് ഒരു ടെലിഗ്രാം
- Published by:user_57
- news18-malayalam
Last Updated:
How Ashokan and Mathu came on board Amaram | ഈ സിനിമയിലെ രാഘവനും രാധയും ആവേണ്ടിയിരുന്നത് അശോകനും മാതുവും അല്ലായിരുന്നു
ഏക മകൾ രാധയെ പഠിപ്പിച്ച് ഡോക്‌ടറാക്കണമെന്ന് സ്വപ്നം കാണുന്ന അച്ചൂട്ടി എന്ന മത്സ്യത്തൊഴിലാളി. കടൽപ്പുറത്തിന്റെ ആദ്യ ഡോക്‌ടറായി മകൾ വരുന്നത് മാത്രമായിരുന്നു അച്ചൂട്ടിയുടെ സ്വപ്നം. തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം മകൾക്ക് നൽകി കാത്തിരിക്കുന്ന അച്ചൂട്ടിക്ക് പക്ഷെ നേരിടേണ്ടിവരുന്നത് ഓർക്കാപ്പുറത്തെ കാര്യങ്ങൾ.
1991ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രത്തിൽ രാധയുടെ വേഷം ചെയ്തത് മാതുവാണ്. രാധയുടെ കാമുകനായി രാഘവനെന്ന കഥാപാത്രമായി എത്തിയത് അശോകനും. അഴകേ നിൻ മിഴിനീർ മണിയീ... എന്ന ഗാനം ഇവരുടെ പ്രണയത്തിന്റെ തീവ്രത അളക്കുന്ന ഗാനരംഗമാണ്.
ഈ സിനിമയിലെ രാഘവനും രാധയും ആവേണ്ടിയിരുന്നത് അശോകനും മാതുവും അല്ലായിരുന്നു. നിനച്ചിരിക്കാത്ത ട്വിസ്റ്റുകളാണ് ഇരുവരുടെയും കരിയറിലെ മറക്കാനാവാത്ത കഥാപാത്രങ്ങളുമായി അമരം സിനിമയെ അരികിലെത്തിച്ചത്. അതേപ്പറ്റി ആരും അറിയാത്ത കഥയുമായി വരികയാണ് നിർമ്മാതാവ് ബാബു തിരുവല്ല.
advertisement
രാധയാവേണ്ടിയിരുന്നത് പേര് പുറത്തു വിടാത്ത തമിഴ്നാട് പെൺകുട്ടിയായിരുന്നു. ഏതാനും ദിവസം ഈ പെൺകുട്ടിയുള്ള രംഗങ്ങൾ വരെ ചിത്രീകരിച്ചു. ഒടുവിൽ എത്ര ചെയ്തിട്ടും ശരിയാവില്ലെന്ന അവസ്ഥ വന്നപ്പോൾ സത്യൻ അന്തിക്കാട് ചിത്രത്തിൽ അന്നേരം വേഷം ചെയ്തുകൊണ്ടിരുന്ന മാതു അമരത്തെത്തുകയായിരുന്നു.
രാഘവനായി ആദ്യം നിശ്ചയിച്ചത് മറ്റാരെയുമല്ല. വൈശാലിയിലൂടെ മലയാളികൾക്ക് സുപരിചിതനായ ഋശ്യശൃംഗനെയാണ്; സഞ്ജയ് മിത്രയെ. പക്ഷെ അവിടെയും അവസാന നിമിഷമാണ് കഥയുടെ ഗതിമാറിയൊഴുകിയത്. അതിന് വഴിവച്ചത് മറ്റു വേഗതകൂടിയ സംഭാഷണ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന നാളുകളിലെ ഒരു ടെലിഗ്രാം സന്ദേശവും. അതേപ്പറ്റി നിർമ്മാതാവ് ബാബു തിരുവല്ല മനസുതുറക്കുന്നു. വീഡിയോ ചുവടെ:
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 27, 2020 10:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അമരത്തിൽ അശോകൻ ഇല്ലായിരുന്നു, മാതുവും; എല്ലാം മാറ്റി മറിച്ചത് ഒരു ടെലിഗ്രാം










