ജയസൂര്യ നായകനായ അന്വേഷണം നവംബർ ഒന്നിന് തിയേറ്ററിലെത്തും. പ്രേതം എന്ന ജയസൂര്യ ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് നായിക. ശ്രുതിയുടെ ഭർത്താവ് ഫ്രാൻസിസ് തോമസ് ആണ് പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥാകൃത്ത്. ഫാമിലി ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രമാണിത്. പ്രേതത്തിന് ശേഷം ജയസൂര്യയും ശ്രുതിയും ഒന്നിക്കുന്ന ചിത്രമാണ് അന്വേഷണം.
AVA പ്രൊഡക്ഷൻസ് ഒപ്പം , മുകേഷ് ആർ. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവർ ചേർന്ന E4 എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിക്കഴിഞ്ഞു. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ജെയ്ക്സ് ബിജോയ്. ലില്ലി എന്ന ചിത്രം സംവിധാനം ചെയ്ത പ്രശോഭിന്റെ രണ്ടാമത് ചിത്രമാണ് അന്വേഷണം.
ലാൽ, ലെന, വിജയ് ബാബു, ലിയോണ ലിഷോയ്, നന്ദു തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.