മലയാള ചിത്രം പൊറിഞ്ചു മറിയം ജോസിലെ (Porinju Mariyam Jose) താരങ്ങൾക്കൊപ്പം വീണ്ടും കൈകോർക്കാനൊരുങ്ങി സംവിധായകൻ ജോഷി. ഒപ്പം കല്യാണി പ്രിയദർശനും താരനിരയിലേക്കെത്തുന്നുണ്ട്. ജോഷിയുടെ സംവിധാനത്തിൽ ജോജുവും, ചെമ്പനും, നൈലയും, കല്യാണി പ്രിയദർശനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും അടുത്ത ദിവസം കൊച്ചിയിൽ നടക്കും.
Also read: ഫീല്‍ ഗുഡ് പടത്തിന് ഇടവേള ; ജിസ് ജോയിയുടെ ത്രില്ലര്‍ ചിത്രത്തില്‍ ബിജു മേനോനും ആസിഫ് അലിയും
40 വർഷം നീളുന്ന സിനിമാ ജീവിതത്തിൽ സൂപ്പർ ഹീറോകളില്ലാത്തൊരു ജോഷി ചിത്രം ഉണ്ടായിരുന്നില്ല. അതിനു മാറ്റം വരുത്തിയ സിനിമയാണ് ‘പൊറിഞ്ചു മറിയം ജോസ്’. പ്രേം നസീറിൽ തുടങ്ങി ദിലീപ് വരെയുള്ള സൂപ്പർ താരങ്ങൾ ജോഷി സിനിമകളിൽ നായകന്മാരായിട്ടുണ്ട്. മലയാളത്തിലെ മുൻ നിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെല്ലാം ജോഷി ചിത്രങ്ങളിൽ നായകന്മാരായിട്ടുണ്ട്. മലയാള സിനിമയിലെ താരങ്ങളെല്ലാം അണി നിരന്ന 2008 ചിത്രം ട്വൻറി-ട്വൻറിയും സംവിധാനം ചെയ്തത് ജോഷിയാണ്.
Summary: Joshiy is teaming up with the cast of his previous movie ‘Porinju Mariyam Jose’ once again. Apart from the PMJ cast, actor Kalyani Priyadarsham also comes on board. Pooja and title launch of the movie is fixed for April 14th. The director is known for having super stars in Malayalam cinema play lead roles in his films
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.