Chiranjeevi Sarja Passes Away | പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സാർജ അന്തരിച്ചു

Last Updated:

Chiranjeevi Sarja Passes Away | കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സ്രവങ്ങൾ പരിശോധനയ്ക്കായി എടുത്ത് അയച്ചിട്ടുണ്ട്.

ബംഗളൂരു: പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സാർജ അന്തരിച്ചു. 39 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ആയിരുന്നു അന്ത്യം. കഴിഞ്ഞദിവസം ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ശക്തമായ നെഞ്ച് വേദനയും ശ്വാസതടസവും അനുഭവപ്പെട്ടു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല. ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ചിരഞ്ജീവി സാർജ ഭാര്യയ്ക്കൊപ്പം
അതേസമയം, കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സ്രവങ്ങൾ പരിശോധനയ്ക്കായി എടുത്ത് അയച്ചിട്ടുണ്ട്. രോഗബാധിതനായത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല.
ജയനഗറിലെ അപ്പോളോ ആശുപത്രിയിലാണ് ചിരഞ്ജീനി സർജയുടെ മൃതദേഹം ഇപ്പോൾ ഉള്ളത്.
2018ലാണ് നടി മേഘ്ന രാജുമായി ചിരഞ്ജീവി സർജ വിവാഹിതനായത്. 2009ൽ 'ആയുദപ്രാമ' എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സർജ സിനിമാജീവിതം ആരംഭിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Chiranjeevi Sarja Passes Away | പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സാർജ അന്തരിച്ചു
Next Article
advertisement
KIIFB| കിഫ്ബിയുടെ രജത ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
KIIFB| കിഫ്ബിയുടെ രജത ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
  • കിഫ്ബിയുടെ രജത ജൂബിലി ആഘോഷം നവംബർ 4 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

  • കിഫ്ബിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സുവനീറും ഇംഗ്ലീഷ്-മലയാളം കോഫി ടേബിൾ ബുക്കും പ്രകാശനം ചെയ്യും.

  • കിഫ്ബിയുടെ 1190 പദ്ധതികൾക്ക് 90,562 കോടി രൂപയുടെ അംഗീകാരം നൽകി പ്രവർത്തനം മുന്നേറുകയാണ്.

View All
advertisement