advertisement

Kolla movie | 'കൊള്ള': കണ്ണുകൾ നോക്കി കണ്ടെത്താമോ ഈ നായികമാരെ?

Last Updated:

ബോബി- സഞ്ജയ് കഥയുമായി 'കൊള്ള'

കൊള്ള
കൊള്ള
ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം നിർവ്വഹിച്ച ‘കൊള്ള’ (Kolla movie) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. രജീഷ് നിർമ്മിക്കുന്ന ചിത്രത്തിൽ രജിഷ വിജയൻ, പ്രിയാ വാര്യർ, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രമാണെന്ന തോന്നൽ ഉളവാക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.
ഡോക്ടർമാരായ ജാസിം ജലാലും നെൽസൺ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചത്. ലച്ചു രജീഷ് സഹനിർമ്മാതാവാണ്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി , ഷെബിൻ ബെൻസൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. രവി മാത്യു പ്രൊഡക്ഷൻസും ചിത്രവുമായി സഹകരിക്കുന്നു.
advertisement
advertisement
ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ക്യാമറ രാജവേൽ മോഹനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രവി മാത്യൂ, എഡിറ്റർ: അർജുൻ ബെൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെബീർ മലവട്ടത്ത്, കലാസംവിധാനം: രാഖിൽ, കോസ്റ്റ്യൂം: സുജിത്ത്, മേക്കപ്പ്: റോണക്സ്, ടൈറ്റിൽ ഡിസൈൻ: പാലായി ഡിസൈൻസ്, ഡിസൈനർ: ജിസൻ പോൾ, പിആർഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ്: കൺടന്റ് ഫാക്ടറി, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി. അയ്യപ്പൻ മൂവീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Kolla movie | 'കൊള്ള': കണ്ണുകൾ നോക്കി കണ്ടെത്താമോ ഈ നായികമാരെ?
Next Article
advertisement
'പ്രശോഭിനെതിരായ ലൈംഗിക പരാതി പാലക്കാട് പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിൻ്റെ തെളിവ്': ശോഭാ സുരേന്ദ്രൻ
'പ്രശോഭിനെതിരായ ലൈംഗിക പരാതി പാലക്കാട് പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിൻ്റെ തെളിവ്': ശോഭാ സുരേന്ദ്രൻ
  • പാലക്കാട് മണ്ഡലത്തിൽ പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതിയിൽ നിരവധി മാങ്കൂട്ടങ്ങൾ ഉണ്ട്

  • പ്രശോഭിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്നും നടപടി വൈകിയാൽ പൊലീസിനെതിരെ സമരം നടത്തുമെന്നും ശോഭാ

  • ജോലി വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് പ്രശോഭ് സി വത്സനു കേസ്

View All
advertisement