‘ഇത് എന്തു പറ്റിയതാ?’ ഒന്നും പറയണ്ട… ആ റോഡ് സൈഡിൽ ഇരിക്കുന്ന നേർച്ച പെട്ടി ഇല്ലേ… അതിലേ ബൈക്കിൽ പോയ ഒരുത്തൻ അഞ്ച് രൂപ തുട്ട് വച്ച് എറിഞ്ഞതാ… കുഞ്ചാക്കോ ബോബനും ജയസൂര്യയും നിവേദ തോമസും ഒന്നിക്കുന്ന മാജിക്ക് ഫ്രെയിംസിന്റെ കോമഡി ഫാമിലി എന്റർടെയ്നർ ‘എന്താടാ സജി’ സെക്കന്റ് സ്നീക് പീക് പുറത്തിറങ്ങി. ചിത്രം ഏപ്രിൽ 8ന് തിയെറ്ററുകളിൽ എത്തുന്നു.
നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ്.
എന്താടാ സജിക്ക് വേണ്ടി വില്യം ഫ്രാൻസിസ് സംഗീത സംവിധാനം നിർവഹിക്കുന്നു. ക്യാമറ- ജിത്തു ദാമോദർ, കോ-പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, എഡിറ്റിംഗ്- രതീഷ് രാജ്, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്‌കോർ- ജേക്സ് ബിജോയ്, എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി. തോമസ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റും ഡിസൈനർ- സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് കൊടുങ്ങലൂർ, ആർട്ട് ഡയറക്ടർ- ഷിജി പട്ടണം, ത്രിൽ- ബില്ല ജഗൻ, വിഎഫ്എക്‌സ്- Meraki, അസോസിയേറ്റ് ഡയറക്ടർ- മനീഷ് ഭാർഗവൻ, പ്രവീണ് വിജയ്, അഡ്മിനിസ്‌ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ, സ്റ്റിൽ- പ്രേം ലാൽ, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ് -ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യുറ, പി.ആർ.ഒ. – മഞ്ജു ഗോപിനാഥ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Enthada Saji, Jayasurya, Kunchacko Boban