കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. മാർച്ച് 3 നാണ് സിനിമ തിയേറ്ററിൽ എത്തുന്നത്.
‘തിങ്കളാഴ്ച്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ.യു. മോഹൻ, ദിവ്യദർശൻ, സീത, അമൽ നാസർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അതോടൊപ്പം നിർമ്മാതാവ് കൂടിയായ ഗോകുലം ഗോപാലനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നായകസങ്കൽപ്പങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട് കുഞ്ചാക്കോ ബോബൻ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി മൂന്ന് ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സംവിധായകനാണ് അജയ് വാസുദേവ്. പൂർണമായും ത്രില്ലർ സിനിമയായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
Also read: ‘കാന്താരാ’യുടെ വന്‍ വിജയത്തിന് പിന്നാലെ ഋഷഭ് ഷെട്ടി രാഷ്ട്രീയത്തിലേക്ക് ? പ്രതികരിച്ച് താരം
നിഷാദ് കോയയുടേതാണ് ഈ ചിത്രത്തിന്റെ തിരക്കഥ. സംഗീതം – സ്റ്റീഫൻ ദേവസ്യ, ഗാനരചന – സുജേഷ് ഹരി. ഫായിസ് സിദ്ദിഖാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – റിയാസ് ബദർ. കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യും ഡിസൈൻ- ഐഷാ സഫീർ സേട്ട്, മേക്കപ്പ് – ജയൻ പൂങ്കുളം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനേഷ് ബാലകൃഷ്ണൻ അനിൽ ദേവ്, അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉനൈസ് എസ്. അഭിജിത്ത് പി. ജോമി ജോണ്, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട്.
ഓഫീസ് നിർവഹണം – രാഹുൽ പ്രേംജി, അർജുൻ രാജൻ, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – ജിസൻ പോൾ, പ്രൊഡക്ഷൻ കൺട്രോളർ, സുരേഷ് മിത്രക്കരി, പ്രൊജക്റ്റ് ഡിസൈനർ – ബാദുഷ, കോ- പ്രൊഡ്യുസേർസ് – ബൈജു ഗോപാലൻ – വി.സി. പ്രവീൺ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. അസോസിയേറ്റ് ക്യാമറാമാൻ- രതീഷ് കെ. രാജൻ, സ്റ്റോറി-ദയാൽ പത്മനാഭൻ, സൗണ്ട് മിക്സിങ്- അജിത് ജോർജ്ജ്, കൊറിയോഗ്രാഫി- കലാ മാസ്റ്റർ, സ്റ്റിൽ- പ്രേം ലാൽ പട്ടാഴി, ഡിസൈൻ-കോളിൻസ് ലിയോഫിൽ, മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.