advertisement

Kurukkan movie | അച്ഛനും മകനും വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുമ്പോൾ; ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ ചിത്രം 'കുറുക്കൻ' തിയേറ്ററുകളിൽ

Last Updated:

വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങൾ

കുറുക്കൻ
കുറുക്കൻ
വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan), ശ്രീനിവാസന്‍ (Sreenivasan), ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ (Kurukkan) ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.
വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, തുടങ്ങിയവരും അഭിനയിക്കുന്നു.
advertisement
ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു. മനോജ് റാംസിംഗ് തിരക്കഥയും സംഭാഷണവുമെഴുതുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ സംഗീതം പകരുന്നു.
എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൈനുദ്ദീൻ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം- സുജിത് മട്ടന്നൂര്‍, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷെമീജ് കൊയിലാണ്ടി, സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി, പരസ്യകല- കോളിൻസ് ലിയോഫിൽ, വിതരണം-വർണ്ണച്ചിത്ര ബിഗ് സ്ക്രീൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Malayalam movie Kurukkan marks the reunion of actors Sreenivasan and Vineeth Sreenivasan on screen after ‘Aravindante Athithikal’. Newcomer Jayalal Divakaran is directing the film. Release date is July 27, 2023
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Kurukkan movie | അച്ഛനും മകനും വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുമ്പോൾ; ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ ചിത്രം 'കുറുക്കൻ' തിയേറ്ററുകളിൽ
Next Article
advertisement
ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ; മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ
ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ; മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ
  • ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു

  • യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ രാജ്യങ്ങളുടെ പരമാധികാര ലംഘനം അപലപിച്ച് സൗദി ഐക്യദാർഢ്യം.

  • സൗദി പ്രതിരോധ സേന ആക്രമണങ്ങൾ തടഞ്ഞതായി വ്യക്തമാക്കി, രാജ്യസുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും

View All
advertisement