advertisement

GOLD PRICE : സ്വർണവില വീണ്ടും കുതിക്കുന്നു, ഒറ്റയടിക്ക് വർദ്ധിച്ചത് 2,760 രൂപ

Last Updated:

2,760 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർ‌ണത്തിന് 1,07,560 രൂപയാണ് ഇന്നത്തെ വില. ​ഗ്രാമിന് 345 രൂപ വർദ്ധിച്ച് 13,445 രൂപയായി.

News18
News18
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 2,760 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർ‌ണത്തിന് 1,07,560 രൂപയാണ് ഇന്നത്തെ വില. ​ഗ്രാമിന് 345 രൂപ വർദ്ധിച്ച് 13,445 രൂപയായി.
കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ പവന് 2160 രൂപ കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് ശേഷം പവന് 1880 രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച സ്വർണവില ഒരു ലക്ഷത്തിന് താഴെ പോയിരുന്നു. ‌
യുദ്ധം താത്ക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആ​ഗോള വിപണയിൽ സ്വർണത്തിന്റെയും എണ്ണയുടെയും വിലയ്ക്ക് കാര്യമായ വ്യതിയാനമുണ്ടായത്. എണ്ണവില 15 ശതമാനം ഇടിയുകയും സ്വർണവില കുതിച്ചുയരുകയും ചെയ്തു.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
GOLD PRICE : സ്വർണവില വീണ്ടും കുതിക്കുന്നു, ഒറ്റയടിക്ക് വർദ്ധിച്ചത് 2,760 രൂപ
Next Article
advertisement
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
  • ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് ആർസിബിയെ പുതിയ സഖ്യം സ്വന്തമാക്കി

  • ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ സഖ്യമാണ് ആർസിബി വാങ്ങിയത്

  • ആര്യമൻ വിക്രം ബിർള ചെയർമാനായി, സത്യൻ ഗജ്‌വാനി വൈസ് ചെയർമാനായി ചുമതലയേൽക്കും

View All
advertisement