കൊച്ചി ബിനാലെ സ്ഥാനം ബോസ് കൃഷ്ണമാചാരി ഒഴിഞ്ഞത് ലൈംഗികാരോപണത്തെ തുടർന്ന്
- Published by:meera_57
- news18-malayalam
Last Updated:
ഡിസംബറിൽ ലൈംഗിക പീഡന പരാതി ലഭിച്ചതായി കെബിഎഫ് ചെയർപേഴ്‌സൺ വേണു വാസുദേവൻ സ്ഥിരീകരിച്ചു
കൊച്ചി മുസിരിസ് ബിനാലെ (Kochi-Muziris Biennale) തലപ്പത്തുനിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചത് ലൈംഗിക പീഡന പരാതി ലഭിച്ചതിനെ തുടർന്നെന്ന് റിപ്പോർട്ട്.
ഒരു ലൈംഗികാരോപണ പരാതിയേത്തുടർന്നാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തുനിന്നും കൊച്ചി ബിനാലെ ഫൗണ്ടേഷൻ (KBF) ട്രസ്റ്റീസ് ബോർഡിൽ നിന്നും പിന്മാറിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലൈംഗിക പീഡന കേസ്: പുതിയ വെളിപ്പെടുത്തൽ
ഡിസംബറിൽ ലൈംഗിക പീഡന പരാതി ലഭിച്ചതായി കെബിഎഫ് ചെയർപേഴ്‌സൺ വേണു വാസുദേവൻ സ്ഥിരീകരിച്ചു. പോഷ് ആക്ട് പ്രകാരമുള്ള പരാതി ആയിരുന്നു ഇത്. “ഡിസംബറിൽ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയിൽ പരാതി ലഭിച്ചു,” എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
ഈ ലൈംഗിക പീഡന കേസ് തന്നെയാണ് ബോസ് കൃഷ്ണമാചാരിയുടെ രാജിക്ക് കാരണമായതെന്നാണ് സൂചന.
advertisement
2012ൽ ആരംഭിച്ച കൊച്ചി മുസിരിസ് ബിനാലെ, ഇന്ത്യയിലെ ഏറ്റവും വലിയ കലാമേളകളിൽ ഒന്നാണ്. അതിന്റെ സഹസ്ഥാപകനും ആദ്യ ക്യൂറേറ്ററുമായ ബോസ് കൃഷ്ണമാചാരി, വർഷങ്ങളായി ഈ വേദിയുടെ മുഖ്യശക്തികളിലൊരാളായിരുന്നു.
അതിനുശേഷം 2026 മാർച്ച് 11ന് ബോസ് കൃഷ്ണമാചാരിയെ കൊച്ചി നഗരത്തിന്റെ കല, ഡിസൈൻ, സാംസ്‌കാരിക ക്യൂറേറ്റർ ആയി കൊച്ചി കോർപറേഷൻ ചുമതല ഏൽപ്പിച്ചിരുന്നു.
റിപ്പോർട്ടുകളനുസരിച്ച് പരാതിക്കാരി കൃഷ്ണമാചാരിയുടെ കീഴിൽ ജോലി ചെയ്തിരുന്നുവെന്നും, കൊച്ചിയിലെ ഒരു അപ്പാർട്ട്മെന്റിലേക്ക് വിളിച്ചു വരുത്തിയ ശേഷം ശാരീരികമായി മോശമായി പെരുമാറിയതായി ആരോപണം ഉന്നയിച്ചിട്ടുമുണ്ട്.
advertisement
കെബിഎഫിൽ നിന്നും “കുടുംബ കാരണങ്ങൾ” ചൂണ്ടിക്കാട്ടിയാണ് ബോസ് കൃഷ്ണമാചാരി ജനുവരി 14ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ രാജി പ്രഖ്യാപിച്ചത്. എന്നാൽ, ഇതിന് പിന്നാലെയാണ് ലൈംഗിക പീഡന പരാതി റിപ്പോർട്ട് പുറത്തുവന്നത്.
ആരോപണങ്ങൾ തള്ളി ബോസ് കൃഷ്ണമാചാരി
ഇതിനിടെ, ലൈംഗിക പീഡന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബോസ് കൃഷ്ണമാചാരി പ്രതികരിച്ചു. “ഇവ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങളാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും,” എന്ന് അദ്ദേഹം വ്യക്തമാക്കി.
മുംബൈയിൽ സിവിൽ, ക്രിമിനൽ കേസുകൾ ഫയൽ ചെയ്യാൻ അഭിഭാഷകർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
advertisement
അങ്ങനെയിരിക്കെ, ഈ മാസം 11ന് ബോസ് കൃഷ്ണമാചാരിയെ കൊച്ചി നഗരത്തിന്റെ കല, ഡിസൈൻ, സാംസ്‌കാരിക ക്യൂറേറ്റർ ആയി കൊച്ചി കോർപറേഷൻ ചുമതല ഏൽപ്പിച്ചിരുന്നു.
Summary: Bose Krishnamachari has reportedly resigned as the president of the Kochi-Muziris Biennale following a sexual harassment complaint. Reports suggest that he stepped down from the presidency and the board of trustees of the Kochi Biennale Foundation (KBF) following a sexual harassment complaint
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 25, 2026 12:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചി ബിനാലെ സ്ഥാനം ബോസ് കൃഷ്ണമാചാരി ഒഴിഞ്ഞത് ലൈംഗികാരോപണത്തെ തുടർന്ന്









