advertisement

അതെന്താ ഖാർഗേ അങ്ങനെ? ആസാമിൽ എംപിമാർ മത്സരിക്കുന്ന കാര്യം ചോദിച്ചതായി സണ്ണി ജോസഫ്

Last Updated:

ലോക്സഭയിലെ പ്രതിപക്ഷ ഉപനേതാവായ ​ഗൗരവ് ​ഗൊ​ഗോയ് ആസം നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സണ്ണി ജോസഫിന്റെ പ്രതികരണം. ജോര്‍ഹട്ട് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഗൊഗോയ് മത്സരിക്കുന്നത്

News18
News18
ന്യൂഡൽഹി: നിയമസഭാ തിര‍ഞ്ഞെടുപ്പിൽ കേരളത്തിലെ എംപിമാർക്ക് അവസരം നിഷേധിച്ചതിനെ കുറിച്ച് കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയോട് സംസാരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ആസമിൽ എംപിമാർ മത്സരിക്കുന്നുണ്ടെന്നും ഹൈക്കമാൻഡ് നിലപാട് മാറ്റിയെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ലോക്സഭയിലെ പ്രതിപക്ഷ ഉപനേതാവായ ​ഗൗരവ് ​ഗൊ​ഗോയ് ആസം നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സണ്ണി ജോസഫിന്റെ പ്രതികരണം. ജോര്‍ഹട്ട് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഗൊഗോയ് മത്സരിക്കുന്നത്.
ആസമിൽ എംപിക്ക് നിയമസഭയിൽ മത്സരിക്കാൻ അനുവാദിച്ചതിനെ കുറിച്ച് ഖാർ​ഗെയോട് ചോദിച്ചിരുന്നു. ലീഡർഷിപ്പിന് വേണ്ടിയാണ് ആസമിൽ ഒരാൾക്ക് ഇളവ് നൽകിയതെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിൽ അർഹ​തയുള്ള എംപിമാരുണ്ട്.
ഒരു കാലത്തും കോൺ​ഗ്രസ് മുഖം ഉയർത്തികാട്ടി മത്സരിച്ചിട്ടില്ല. തിര‍ഞ്ഞെടുപ്പ് കഴിഞ്ഞാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത്. താൻ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നും ആരാണ് മുഖ്യമന്ത്രിയാകുന്നതെന്ന് പ്രവചിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇത്തവണ നൂറിലധികം സീറ്റുകൾ നേടാൻ സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അതെന്താ ഖാർഗേ അങ്ങനെ? ആസാമിൽ എംപിമാർ മത്സരിക്കുന്ന കാര്യം ചോദിച്ചതായി സണ്ണി ജോസഫ്
Next Article
advertisement
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
  • ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് ആർസിബിയെ പുതിയ സഖ്യം സ്വന്തമാക്കി

  • ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ സഖ്യമാണ് ആർസിബി വാങ്ങിയത്

  • ആര്യമൻ വിക്രം ബിർള ചെയർമാനായി, സത്യൻ ഗജ്‌വാനി വൈസ് ചെയർമാനായി ചുമതലയേൽക്കും

View All
advertisement