Kurukku | തലസ്ഥാന നഗരിയെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന്റെ കഥയുമായി 'കുരുക്ക്'; ചിത്രീകരണം തിരുവനന്തപുരത്താരംഭിച്ചു

Last Updated:

തലസ്ഥാനനഗരിയെ നടുക്കിയ ഒരു ഇരട്ടക്കൊലപാതകത്തിൻ്റെ കുരുക്കഴിക്കാൻ ശ്രമിക്കുന്ന സമർത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഇൻവസ്റ്റിഗേഷനാണ് ചിത്രം

കുരുക്ക്
കുരുക്ക്
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി പൂർണാമായും ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രമാണ് ‘കുരുക്ക്’. നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. നിഷാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷാജി പുനലാലാണ് നിർമാണം. തലസ്ഥാനനഗരിയെ നടുക്കിയ ഒരു ഇരട്ടക്കൊലപാതകത്തിൻ്റെ കുരുക്കഴിക്കാൻ ശ്രമിക്കുന്ന സമർത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഇൻവസ്റ്റിഗേഷനാണ് ചിത്രം.
ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറിൻ്റെ എല്ലാ സസ്പെൻസും ത്രില്ലും നിലനിർത്തിക്കൊണ്ടു തന്നെയാണ് അവതരണം. ‘സെക്കൻ്റ് ഷോ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനിൽ ആൻ്റോയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സി.ഐ. സാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മഹേഷ്, ബാലാജി ശർമ്മ, ബിന്ദു കെ.എസ്., യമുന, രാജ് കുമാർ, പ്രീതാ പ്രദീപ്, മീരാ നായർ, അസീം ഇബ്രാഹിം, ശ്രീജിത്ത് ശ്രീകണ്ഠൻ, സുബിൻ ടാർസൻ, അജയഘോഷ്, സന്ദീപ് സച്ചു, ഡോ.അനീഷ് എന്നിവരും പ്രധാന അഭിനേതാക്കളാണ്.
advertisement
മോഹൻ കുപ്ലേരി സംവിധാനം ചെയ്ത ടി.വി.പരമ്പരയിൽ പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് അഭിജിത്തിൻ്റെ കടന്നുവരവ്. പിന്നീട് ഇരുപതോളം ഷോർട്ട് ഫിലിമുകളും, യൂട്യൂബ് ചാനലുകൾക്കായി വെബ് സീരിസ്സും ഒരുക്കിയ അഭിജിത്ത് സംസ്ഥാന സർക്കാരിൻ്റെ സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റിനു വേണ്ടിയും, പൊലീസ് ഡിപ്പാർട്ട്മെൻ്റിനു വേണ്ടിയും വീഡിയോസും സംവിധാനം ചെയ്തു കൊണ്ടാണ് ഇപ്പോൾ സ്വതന്ത്ര സംവിധായകനായിരിക്കുന്നത്.
advertisement
ഛായാഗ്രഹണം – റെജിൻസ് സാൻ്റോ, സംഗീതം- യു.എസ്. ദീക്ഷ്., സുരേഷ് പെരിനാട്; ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുഹാസ് അശോകൻ, കലാസംവിധാനം – രതീഷ് വലിയകുളങ്ങര, കോസ്റ്റിയൂം ഡിസൈൻ – രാംദാസ്; മേക്കപ്പ് – ജിജു കൊടുങ്ങല്ലൂർ; സംഘട്ടനം- ബ്രൂസ് ലീ രാജേഷ്, ഗാനങ്ങൾ – രാജേഷ് നീണ്ടകര, ഷാനി ഭുവൻ; കോ- റൈറ്റർ & ക്രിയേറ്റീവ് ഡയറക്ടർ – പി. ജിംഷാർ, പ്രൊജക്റ്റ് ഡിസൈനർ – അഖിൽ അനിരുദ്ധ്, ഫിനാൻസ് മാനേജർ – അഷയ് ജെ., ഫിനാൻസ് കൺട്രോളർ – സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ എസ്.
advertisement
ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, ഫോട്ടോ – അജി മസ്ക്കറ്റ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Kurukku | തലസ്ഥാന നഗരിയെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന്റെ കഥയുമായി 'കുരുക്ക്'; ചിത്രീകരണം തിരുവനന്തപുരത്താരംഭിച്ചു
Next Article
advertisement
ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
  • മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു.

  • ഫാസിസ്റ്റ് സംഘടനകളെ എതിര്‍ക്കാന്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

  • തദ്ദേശ, ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കുമെന്ന് മുസ്ലിം ലീഗ്.

View All
advertisement