മഞ്ജു വാര്യരുടെ കിം.. കിം... കിം ഗാനം വന്നതെവിടെ നിന്ന്? ഒറിജിനൽ ഗാനമിതാ
- Published by:user_57
- news18-malayalam
Last Updated:
Listen to the song that inspired Manju Warrier's Kim Kim Kim | കിം കിം കിം... മേ മേ മേ... എന്ന വരികൾ ഉൾപ്പെടെയുള്ള ഗാനം പിറന്നത് പതിറ്റാണ്ടുകൾക്ക് മുൻപ്
ഡാൻസ് ചലഞ്ചുമായി ഹിറ്റായി മാറിയ മഞ്ജു വാര്യരുടെ കിം കിം കിം... എന്ന ഗാനത്തിന് ചുണ്ടനക്കാത്തവരായി ആരുമുണ്ടാവില്ല. ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത 'ജാക്ക് ആൻഡ് ജിൽ' എന്ന സിനിമയിലെ ഗാനമാണിത്. നീണ്ട നാളുകൾക്കു ശേഷം മഞ്ജു വാര്യർ സിനിമയ്ക്ക് വേണ്ടി പാടിയ ഗാനം എന്ന പ്രത്യേകതയുമുണ്ട്. ചെമ്പകമേ... എന്ന സൂപ്പർഹിറ്റ് ആൽബത്തിന് ഈണമിട്ട റാം സുരേന്ദറാണ് ഈ പാട്ടും ചിട്ടപ്പെടുത്തിയത്.
എന്നാൽ മഞ്ജുവിന്റെ കിം കിം കിം... ഗാനത്തിന് വർഷങ്ങൾക്ക് മുൻപേ പിറന്ന സമാന ഗാനമുണ്ട്. കാന്താ തൂകുന്നു തൂമണം... എന്ന ഗാനമാണത്.
മലയാള സിനിമയിലെ ആദ്യത്തെ പിന്നണി ഗായകനായ വൈക്കം പി. മണിയുടെ ശബ്ദത്തിലാണ് കാന്താ തൂകുന്നു തൂമണം... ശ്രോതാക്കളിലെത്തിയത്. (ഗാനം ചുവടെ)
advertisement
'പാരിജാത പുഷ്പഹാരത്തി'ൽ വൈക്കം എം.പി. മണി പാടി അവതരിപ്പിച്ച 'കാന്താ തൂകുന്നു തൂമണം...' എന്ന ഗാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഗാനമാണിത് എന്ന് അണിയറപ്രവർത്തകർ തുടക്കത്തിലേ പറഞ്ഞിരുന്നു. അരവിന്ദൻ സംവിധാനം ചെയ്ത 'ഒരിടത്ത്' എന്ന സിനിമയിൽ 'കാന്താ തൂകുന്നു തൂമണം...' എന്ന ഗാനം സ്‌ക്രീനിൽ അവതരിപ്പിച്ചത് നടൻ ജഗന്നാഥനാണ്.
നാടക ഗാനമായി പിറന്ന പാട്ട് പിന്നീട് സിനിമയിലേക്കെത്തുകയായിരുന്നു.
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമ ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ്. കാളിദാസ് ജയറാം, അജു വർഗീസ്, സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് തുടങ്ങിയവരാണ് ഈ സിനിമയിൽ വേഷമിടുന്ന മറ്റു താരങ്ങൾ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 29, 2020 9:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മഞ്ജു വാര്യരുടെ കിം.. കിം... കിം ഗാനം വന്നതെവിടെ നിന്ന്? ഒറിജിനൽ ഗാനമിതാ