advertisement

മഞ്ജു വാര്യർ പാടി; 'കിം കിം കിം...' യൂട്യൂബിൽ ട്രെൻഡിംഗ്

Last Updated:

Manju Warrier song Kim Kim Kim trending on sixth spot in YouTube | ഏറെനാളുകൾക്കു ശേഷം മലയാള സിനിമയിൽ പാട്ടു പാടി നടി മഞ്ജു വാര്യർ

ഏറെനാളുകൾക്കു ശേഷം മലയാള സിനിമയിൽ പാട്ടു പാടി നടി മഞ്ജു വാര്യർ. സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന സയൻസ്-ഫിക്ഷൻ ചിത്രം 'ജാക്ക് ആൻഡ് ജിൽ' മഞ്ജുവിനെ ഒരിക്കൽക്കൂടി ഗായികയായി വെള്ളിത്തിരയിലെത്തിക്കുന്നു. കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിലെ 'കിം കിം കിം...' എന്ന് തുടങ്ങുന്ന ഗാനമാണ് മഞ്ജു ആലപിച്ചത്.
ഗാനം യൂട്യൂബിൽ ആറാം സ്ഥാനത്ത് ട്രെൻഡിംഗ് ആണ്.
'പാരിജാത പുഷ്പഹാരത്തി'ൽ വൈക്കം എം.പി. മണി പാടി അവതരിപ്പിച്ച 'കാന്താ തൂകുന്നു തൂമണം...' എന്ന ഗാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഗാനമാണിത് എന്ന് അണിയറപ്രവർത്തകർ. അരവിന്ദൻ സംവിധാനം ചെയ്ത 'ഒരിടത്ത്' എന്ന സിനിമയിൽ 'കാന്താ തൂകുന്നു തൂമണം...' എന്ന ഗാനം സ്‌ക്രീനിൽ അവതരിപ്പിച്ചത് നടൻ ജഗന്നാഥനാണ്.
നടൻ പൃഥ്വിരാജാണ് മഞ്ജു വീണ്ടും ഗായികയാവുന്ന വിവരം ഒരു വീഡിയോയിലൂടെ പുറത്തു വിട്ടത്. 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രം മഞ്ജു എന്ന ഗായികയെ കൂടി പരിചയപ്പെടുത്തിയ സിനിമയാണ്. ഇതിലെ ചെമ്പഴുക്കാ ചെമ്പഴുക്കാ... എന്ന ഗാനം മഞ്ജുവിന്റെ ശബ്ദത്തിലാണ് പുറത്തിറങ്ങിയത്. (ഗാനം ചുവടെ)
advertisement
രാം സുന്ദർ സംഗീതം നൽകി ബി.കെ. ഹരിനാരായണൻ വരികളെഴുതിയ ഗാനമാണ് 'കിം കിം കിം'.
പൃഥ്വിരാജ് നായകനായ അനന്തഭദ്രം, ഉറുമി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തത് സന്തോഷ് ശിവനാണ്. കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ പ്രായത്തെ വെല്ലുന്ന മഞ്ജു വാര്യരുടെ ലുക്ക് ഇതിനോടകം വൈറലായി മാറിയിരുന്നു.
advertisement
കഴിഞ്ഞ വർഷം കൊണ്ടുതന്നെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ഈ സിനിമയിലെ നറേഷൻ പൃഥ്വിരാജിന്റേതാവും എന്ന് നേരത്തെ വാർത്ത വന്നിരുന്നു. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്ന് ശ്രീ ഗോകുലം മൂവീസ്, സേവാസ് ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വളരെയധികം പ്രാധാന്യം നൽകുന്ന സിനിമ കൂടിയാണ് 'ജാക്ക് ആൻഡ് ജിൽ'.
മലയാള സിനിമയിലെ മറ്റു മുൻനിര താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി, സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തും.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മഞ്ജു വാര്യർ പാടി; 'കിം കിം കിം...' യൂട്യൂബിൽ ട്രെൻഡിംഗ്
Next Article
advertisement
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച  ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു
  • അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച് തല മൊട്ടയടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു

  • ഭക്ഷണം വാങ്ങാൻ മറ്റൊരു വ്യക്തി എത്തിയതിനെച്ചൊല്ലിയുള്ള സംശയമാണ് അക്രമത്തിലേക്ക് നയിച്ചത്

  • യുവതിയുടെ കുടുംബം ഇടപെട്ടിട്ടും ഭർത്താവിന്റെ പീഡനം തുടരുകയും പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു

View All
advertisement