നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Santhosham movie | അമിത് ചക്കാലക്കലും, അനു സിത്താരയും; 'സന്തോഷം' ചിത്രീകരണം ആരംഭിച്ചു

  Santhosham movie | അമിത് ചക്കാലക്കലും, അനു സിത്താരയും; 'സന്തോഷം' ചിത്രീകരണം ആരംഭിച്ചു

  Malayalam movie Santhosham starts rolling | ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളത്തു വച്ച് നടന്നു

  'സന്തോഷം' സിനിമയുടെ പൂജാവേളയിൽ നിന്നും

  'സന്തോഷം' സിനിമയുടെ പൂജാവേളയിൽ നിന്നും

  • Share this:
   അമിത് ചക്കാലക്കൽ (Amith Chakalakkal), അനു സിത്താര (Anu Sithara) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന 'സന്തോഷം' (Santhosham movie) എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം മരട് ബൈപാസ് റോഡിലുള്ള വെൻച്ച്യൂറ ഹോട്ടലിൽ വെച്ച് നടന്നു. ചടങ്ങിൽ സംവിധായകൻ ജിത്തു ജോസഫ് ഭദ്രദീപം തെളിയിച്ചു. തുടർന്ന് 'സന്തോഷ'ത്തിന്റെ സ്വിച്ചോൺ കർമ്മം ജിത്തു ജോസഫ് നിർവ്വഹിച്ചു.

   സംവിധായകൻ അരുൺ ഗോപി ആദ്യ ക്ലാപ്പടിച്ചു. ചടങ്ങിൽ ബാദുഷ, നോബിൾ ജേക്കബ്, സുനീഷ് വാരനാട്, ടിങ്കു പീറ്റർ, അനു സിത്താര, മല്ലിക സുകുമാരൻ, ആശ അരവിന്ദ്, ഗായിക നിത്യ മാമൻ തുടങ്ങിയവർ പങ്കെടുത്തു.

   മീസ്-എൻ-സീൻ എന്റർടൈൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ഡോക്ടർ സുനീർ, മല്ലിക സുകുമാരൻ, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

   കാർത്തിക് എ. ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. അര്‍ജുന്‍ സത്യൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്. ജയ്ഹരി സംഗീതം പകരുന്നു. എഡിറ്റര്‍- ജോൺകുട്ടി.
   എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോസഫ് സേവ്യര്‍,ലൈന്‍ പ്രൊഡ്യൂസര്‍-ജോമറ്റ് മണി യെസ്റ്റ,പിങ്കു ഐപ്പ്,

   പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, കല- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം- അസാനിയ നസ്രിന്‍, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മനു മാമിജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടര്‍- റെനിറ്റ് രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സിൻജോ ഒറ്റത്തയ്ക്കൽ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

   Also read: ലൂസിഫറിലെ 'ബോബി' കടുവയിലും; പൃഥ്വി ചിത്രത്തിൽ അഭിനയിക്കാൻ വിവേക് ഒബ്റോയി എത്തി

   മലയാള സിനിമയിൽ ബോളിവുഡ് താരം വിവേക് ഒബ്റോയ് (Vivek Oberoi)യുടെ അരങ്ങേറ്റ ചിത്രമായിരുന്നു പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫര്‍ (Lucifer). 'ബോബി' എന്ന പ്രതിനായക കഥാപാത്രത്തെ അദ്ദേഹം അവിസ്‍മരണീയമാക്കുകയും ചെയ്‍തു. ഇപ്പോള്‍ വിവേക് ഒബ്റോയ് വീണ്ടും മലയാളത്തിൽ എത്തുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാം ചിത്രത്തില്‍ പൃഥ്വിരാജാണ് നായകൻ. ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന കടുവയിൽ (Kaduva) പ്രതിനായകന്റെ വേഷത്തിലാകും വിവേക് ഒബ്റോയ് വീണ്ടും അഭിനയിക്കുന്നത്.

   കടുവയിൽ വിവേക് ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ പൃഥ്വിരാജ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ഷൂട്ടിംഗ് സ്റ്റില്‍ പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് വിവേകിനെ മെന്‍ഷന്‍ ചെയ്‍തിരിക്കുന്നത്. പ്രതിനായകനുവേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും 'കളി ആരംഭിച്ചെന്നും' പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇപ്പോൾ വിവേക് ഒബ്റോയ് കടുവയുടെ സെറ്റിൽ എത്തുന്ന വീഡിയോയും പുറത്തുവന്നു.
   Published by:user_57
   First published:
   )}