ഗോവയിൽ മലയാളിയുടെ ഇംഗ്ലീഷ് ചിത്രം
Last Updated:
ചിത്രം ഡീക്കോഡിങ് ശങ്കർ. സംവിധാനം ദീപ്തി ശിവൻ. കഥാ പ്രമേയം സംഗീത ഇതിഹാസം ശങ്കർ മഹാദേവൻ. മലയാളിയായ ദീപ്തി ശിവൻ സംവിധാനം ചെയ്ത ചിത്രം ഇംഗ്ലീഷിൽ ആണെങ്കിലും ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മലയാളി സാന്നിധ്യത്തിന് തിളക്കമേറെ. കേരളത്തിലെ പ്രമുഖ സിനിമ കുടുംബമായ ശിവന്മാരിൽ, സഞ്ജീവ് ശിവന്റെ ഭാര്യയാണ് ദീപ്തി. 52 മിനിട്ടു നീളുന്ന ഡോക്യുമെന്ററി ഫീച്ചറാണ് ഡീക്കോഡിങ് ശങ്കർ. ഒട്ടനവധി മലയാളം ഗാനങ്ങൾ പാടിയ ഗായകനാണ് ശങ്കർ മഹാദേവൻ.

"ശങ്കറിന്റെ ജീവിതം ഒരു വെളിപാടാണ്. ഒരു യുവ സോഫ്റ്റ്‌വെയർ എഞ്ചിനീയർ സുരക്ഷിതമായ ജോലിയുപേക്ഷിച്ച് മുഴുവൻ സമയവും തന്റെ പ്രിയപ്പെട്ട സംഗീതത്തിന് പിന്നാലെ പോകുന്നതാണ് പ്രമേയം. ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ, അദ്ദേഹം സിലിക്കൺ വാലിയിലെ മറ്റൊരു സോഫ്റ്റ്‌വെയർ എൻജിനീയറായി, തന്റെ യഥാർത്ഥ കഴിവ് കണ്ടെത്താനാവാതെ ഇരുന്നേനെ," ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദീപ്തി പറയുന്നു.
ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മലയാളത്തിൽ നിന്നും മൂന്നു ചിത്രങ്ങൾ നോൺ-ഫീച്ചർ വിഭാഗത്തിലുണ്ട്. രമ്യ രാജ് സംവിധാനം ചെയ്ത 'മിഡ്‌നൈറ്റ് റണ്‍', ഷൈനി ജേക്കബ് ബെഞ്ചമിന്റെ 'സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി', വിനോദ് മങ്കരയുടെ 'ലാസ്യം' എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. നവംബർ 20നു മേളക്ക് തിരശീല ഉയരും.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 12, 2018 12:25 PM IST