ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനിൽ മമ്തയ്ക്കു പിറന്നാൾ
Last Updated:
പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ മമ്ത മോഹൻദാസിന് പിറന്നാൾ. ദിലീപ് നായകനാവുന്ന കോടതി സമക്ഷം ബാലൻ വക്കീലിൽ മമ്ത നായികാ വേഷമാണ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പിറന്നാൾ ആഘോഷം. നായകൻ ദിലീപ്, സുരാജ് വെഞ്ഞാറമൂട്, ലെന എന്നിവരും കൂടിയുള്ള ചിത്രമാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുരാജ്, ലെന എന്നിവർ പോലീസ് വേഷത്തിലാണ്. ദിലീപ് വക്കീലായി എത്തുന്നതാണ് ചിത്രം. സിനിമയുടെ ലൊക്കേഷനിൽ നിന്നും പുറത്തു വരുന്ന ആദ്യ ചിത്രം കൂടിയാണിത്.

ജോണി ജോണി യെസ് അപ്പയിലാണ് മമ്ത ഏറ്റവും ഒടുവിലായി വെള്ളിത്തിരയിൽ എത്തിയത്. ഈ ചിത്രത്തിലും മമ്തയും ലെനയും ഉണ്ടായിരുന്നു. ദിലീപും മമ്തയും ജോഡികളായെത്തുന്ന നാലാമത്തെ ചിത്രമാണിത്. പാസ്സന്ജർ, മൈ ബോസ്, ടൂ കൺട്രീസ് എന്നിവയാണ് ഇതിനു മുൻപ് ഇരുവരും ഒന്നിച്ചെത്തിയ ചിത്രം. എല്ലാ ചിത്രങ്ങളും ജനപ്രീതി നേടിയവയായിരുന്നു.
പൃഥ്വിരാജ് ചിത്രങ്ങളായ നയൻ, ലൂസിഫർ എന്നിവയിലും മമ്ത വേഷമിടുന്നുണ്ട്. നായിക വേഷം കൈകാര്യം ചെയ്തു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം നീലിയാണ്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 09, 2018 6:42 PM IST







