advertisement

തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 26 കാരന് 47 വർഷം കഠിനതടവും പിഴയും

Last Updated:

പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു

News18
News18
തൃശൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ യുവാവിന് 47 വർഷം കഠിനതടവും 1.40 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വാടാനപ്പള്ളി നടുവിൽക്കര സ്വദേശി പണിക്കശ്ശേരി അമർ തേജസിനെയാണ് (26) ചാവക്കാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് മുതൽ 2023 സെപ്റ്റംബർ വരെയുള്ള കാലയളവിൽ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
വിവിധ വകുപ്പുകളിലായി 47 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 1,40,000 രൂപ പിഴയൊടുക്കണം. പിഴ അടച്ചില്ലെങ്കിൽ 14 മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. വാടാനപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 26 കാരന് 47 വർഷം കഠിനതടവും പിഴയും
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement