Vellaripattanam | എങ്ങനെയുണ്ട് സുനന്ദയുടെ പരിഭാഷ? ഇന്ത്യ നമ്മുടെ കയ്യിൽ നിന്നും പോയി; നനഞ്ഞ ചന്ദ്രിക സോപ്പ് പോലെ; 'വെള്ളരിപ്പട്ടണം' ട്രെയ്‌ലർ
- Published by:user_57
- news18-malayalam
Last Updated:
ദേശീയ നേതാവിന്റെ ഹിന്ദി പരിഭാഷപ്പെടുത്തുന്ന സുനന്ദ
നർമ മുഹൂർത്തങ്ങളുമായി മഞ്ജു വാര്യർ നായികയാവുന്ന മലയാള ചിത്രം ‘വെള്ളരിപ്പട്ടണം’ (Vellaripattanam) ട്രെയ്‌ലർ. മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ‘വെള്ളരിപട്ടണം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ‘വെള്ളരിപട്ടണം’ കുടുംബ പശ്ചാത്തലത്തില്‍ ഒട്ടേറെ നര്‍മമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ സിനിമയാണ്.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിപട്ടണം’ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന.
സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
advertisement
അലക്‌സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കെ.ആര്‍.മണി, എഡിറ്റിങ്- അപ്പു എന്‍. ഭട്ടതിരി. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രോജക്ട് ഡിസൈനര്‍- ബെന്നി കട്ടപ്പന, ശ്രീജിത് ബി. നായരും കെ.ജി. രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 21, 2023 2:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Vellaripattanam | എങ്ങനെയുണ്ട് സുനന്ദയുടെ പരിഭാഷ? ഇന്ത്യ നമ്മുടെ കയ്യിൽ നിന്നും പോയി; നനഞ്ഞ ചന്ദ്രിക സോപ്പ് പോലെ; 'വെള്ളരിപ്പട്ടണം' ട്രെയ്‌ലർ


