advertisement

Manju Warrier | തൃശൂർ ചിമ്മിനി ഡാമിന് സമീപം മഞ്ജു വാര്യരും കൂട്ടരും; സൈജു ശ്രീധരൻ്റെ 'ഫൂട്ടേജ്' ആരംഭിച്ചു

Last Updated:

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂർ ചിമ്മിനി ഡാമിനു സമീപം ആരംഭിച്ചു. മഞ്ജു വാര്യർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
advertisement
കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍; ലൈൻ പ്രൊഡ്യൂസര്‍- അനീഷ് സി. സലിം, ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ഛായാഗ്രഹണം- ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍; പ്രൊഡക്ഷൻ കണ്‍ട്രോളർ- കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം- അപ്പുണ്ണി സാജന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ്- മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്.
ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, സൗണ്ട് ഡിസൈന്‍- നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- ഡാന്‍ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍, പ്രൊജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ- രാഹുൽ രാജാജി, ജിതിൻ ജൂഡി. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്. പി.ആർ.ഒ. – എ.എസ്. ദിനേശ്.
advertisement
Summary: Footage is a new movie starring Manju Warrier in the lead role. Film editor Saiju Sreedharan is directing the film, marking his first ever directorial. The movie started rolling on the premises of Chimmini Dam in Thrissur district of Kerala 
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Manju Warrier | തൃശൂർ ചിമ്മിനി ഡാമിന് സമീപം മഞ്ജു വാര്യരും കൂട്ടരും; സൈജു ശ്രീധരൻ്റെ 'ഫൂട്ടേജ്' ആരംഭിച്ചു
Next Article
advertisement
'ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി'; ഇസ്രായേലിന് നേരെ തൊടുത്ത മിസൈലിൽ ഇറാന്റെ സന്ദേശം
'ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി'; ഇസ്രായേലിന് നേരെ തൊടുത്ത മിസൈലിൽ ഇറാന്റെ സന്ദേശം
  • ഇസ്രായേലിന് നേരെ മിസൈൽ ആക്രമണത്തിൽ ഇന്ത്യ, സ്പെയിൻ, പാകിസ്ഥാൻ, ജർമ്മനി ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി

  • ഇറാൻ മിസൈലിൽ സന്ദേശങ്ങൾ എഴുതിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതായി റിപ്പോർട്ട്

  • ജമ്മു കശ്മീരിലെ ഷിയാ വിഭാഗം ഇറാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പണം, ആഭരണം, കന്നുകാലികൾ സംഭാവനയായി നൽകി

View All
advertisement