പ്രധാനമന്ത്രിയായി മോഹൻലാൽ, ഒപ്പം സൂര്യയും ആര്യയും; കാപ്പാൻ ട്രെയ്‌ലർ ട്രെൻഡിങ് നമ്പർ വൺ

Mohanlal movie Kaappaan trailer trending number 1 on YouTube | രാജ്യത്തെ അഭിസംബോധന ചെയ്യുന്ന, വിമാനത്തിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയായി കാപ്പാൻ ട്രെയ്‌ലറിൽ മോഹൻലാൽ

news18-malayalam
Updated: September 15, 2019, 11:03 AM IST
പ്രധാനമന്ത്രിയായി മോഹൻലാൽ, ഒപ്പം സൂര്യയും ആര്യയും; കാപ്പാൻ ട്രെയ്‌ലർ ട്രെൻഡിങ് നമ്പർ വൺ
Mohanlal movie Kaappaan trailer trending number 1 on YouTube | രാജ്യത്തെ അഭിസംബോധന ചെയ്യുന്ന, വിമാനത്തിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയായി കാപ്പാൻ ട്രെയ്‌ലറിൽ മോഹൻലാൽ
  • Share this:
മോഹൻലാലിൻറെ സാൾട് ആൻഡ് പെപ്പർ ലുക്കിന്റെ പേരിലും പ്രിയ താരം പ്രധാനമന്ത്രിയുടെ വേഷത്തിൽ എത്തുമെന്ന പേരിലും ശ്രദ്ധേയമായ ചിത്രമാണ് കാപ്പാൻ. നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്.

ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാപ്പാന്റെ രണ്ടാമത്തെ ട്രെയ്‌ലർ ഇപ്പോൾ യൂട്യൂബിൽ ഒന്നാം സ്ഥാനത്തു ട്രെൻഡിങ് ആണ്. രാജ്യത്തെ അഭിസംബോധന ചെയ്യുന്ന, വിമാനത്തിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ്മയെന്ന മോഹൻലാൽ കഥാപാത്രത്തെ ഇതിൽ കാണാം. കമാൻഡോയായി സൂര്യ എത്തുന്നു. ലാലിൻറെ മകന്റെ വേഷതിൽ മലയാളി താരം ആര്യ എന്ന തരത്തിൽ റിപോർട്ടുകൾ ഉണ്ടായിരുന്നു.കഴിഞ്ഞ വർഷം, ജന്മാഷ്ടമിദിനത്തിൽ നടൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വാർത്തകളും ചിത്രങ്ങളും ഇതുമായി ബന്ധപ്പെട്ടതാണോ എന്ന സംശയം ഇതിന് തൊട്ടു പിന്നാലെ ഉയർന്നിരുന്നു. പ്രധാനമന്ത്രിയുമായി സാമ്യമുള്ള രൂപ ഭാവവും ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടു.

മലയാളത്തിലെ 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'ക്ക് ശേഷം മോഹന്ലാലിന്റേതായി പുറത്തു വരുന്ന ചിത്രമാണിത്. സെപ്റ്റംബർ 20ന് റിലീസാവും.

First published: September 15, 2019, 11:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading