• HOME
  • »
  • NEWS
  • »
  • film
  • »
  • സാൾട് ആൻഡ് പെപ്പർ ലുക്കിൽ കാപ്പാൻ സംഘത്തിനൊപ്പം മോഹൻലാൽ

സാൾട് ആൻഡ് പെപ്പർ ലുക്കിൽ കാപ്പാൻ സംഘത്തിനൊപ്പം മോഹൻലാൽ

പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ്മയെന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുക

  • Share this:
    മോഹൻലാലിൻറെ തമിഴ് ചിത്രം കാപ്പാൻ ഷൂട്ടിങ് കഴിഞ്ഞു. ചിത്രത്തിന്റെ അണിയറക്കാർക്കൊപ്പം പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ്മയെന്ന കഥാപാത്രത്തിന്റെ സാൾട് ആൻഡ് പെപ്പർ ലുക്കിൽ താരം നിൽക്കുന്ന ചിത്രം സംവിധായകൻ കെ.വി. ആനന്ദ് ട്വിറ്റർ വഴി പങ്ക് വച്ചു. സൂര്യ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം ഇതിനോടകം തന്നെ ചർച്ചാവിഷയം ആയിരുന്നു. വില്ലൻ എന്ന മലയാള ചിത്രത്തിന് ശേഷം സോൾട് ആൻഡ് പെപ്പർ ലുക്കിൽ ലാൽ എത്തുന്നുവെന്നത് മറ്റൊരു സവിശേഷതയാണ്.



    കഴിഞ്ഞ വർഷം, ജന്മാഷ്ടമിദിനത്തിൽ നടൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വാർത്തകളും ചിത്രങ്ങളും ഇതുമായി ബന്ധപ്പെട്ടതാണോ എന്ന സംശയം ഇതിനു തൊട്ടു പിന്നാലെ ഉയർന്നിരുന്നു. പ്രധാനമന്ത്രിയുമായി സാമ്യമുള്ള രൂപ ഭാവവും ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടു.

    ജില്ലക്ക് ശേഷം ലാലിൻറെ തമിഴിലേക്കുള്ള ശക്തമായ തിരിച്ചു വരവായിരിക്കും ചന്ദ്രകാന്ത് വർമ്മ. ആർമി കമാൻഡോയായി സൂര്യ എത്തുമെന്നാണു വിവരം. കാപ്പാനിൽ മലയാളി താരം ആര്യയും മുഖ്യ കഥാപാത്രങ്ങളിൽ ഒരാളാണ്. നിലവിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ലാൽ. ഇത് കഴിഞ്ഞാൽ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ എന്നീ ചിത്രങ്ങളിൽ മോഹൻലാൽ ഭാഗമാകും.

    First published: