Momo in Dubai | സക്കരിയയുടെ 'മൊമോ ഇൻ ദുബായ്' ചിത്രീകരണം ആരംഭിച്ചു
- Published by:user_57
- news18-malayalam
Last Updated:
Momo in Dubai' a movie produced by Zakariya starts rolling in Dubai | ചിത്രീകരണം ദുബായിൽ ആരംഭിച്ചു
'ഹലാൽ ലൗ സ്റ്റോറി' എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന 'മൊമോ ഇന്‍ ദുബായ്' എന്ന ചില്‍ഡ്രന്‍സ് -ഫാമിലി ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ ആരംഭിച്ചു.
അനീഷ് ജി. മേനോന്‍, അജു വര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മൊമോ ഇന്‍ ദുബായ്'.
ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ, പി.ബി. അനീഷ്, ഹാരിസ് ദേശം എന്നിവര്‍ ചേര്‍ന്നാണ് 'മൊമോ ഇന്‍ ദുബായ്' നിര്‍മ്മിക്കുന്നത്.
സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും,
സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം ജിംഷി ഖാലിദ് നിര്‍വ്വഹിക്കുന്നു. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം. ഖയൂമും എന്നിവര്‍ സംഗീതം പകരുന്നു.
advertisement
ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍- രതീഷ് രാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്, മേക്കപ്പ്- ഹക്കീം കബീര്‍, കോസ്റ്റ്യൂം ഡിസെെനര്‍- ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, പരസ്യകല- പോപ് കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍, കാസ്റ്റിം ഡയറക്ടര്‍- നൂറുദ്ധീന്‍ അലി അഹ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍- ഗിരീഷ് അത്തോളി, വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.
advertisement
advertisement
Also read: ഇന്ദ്രജിത്ത് നായകനാവുന്ന 'ആഹാ' തിയേറ്ററിലെത്തും; റിലീസ് തിയതി ഉറപ്പിച്ചു
ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന 'ആഹാ' നവംബർ 26-ന് തിയേറ്ററിലെത്തുന്നു.
സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ. ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ കാരിമുട്ടം തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കഥയും സംഭാഷണവും ടോബിത് ചിറയത് എഴുതുന്നു. ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.
advertisement
വടംവലി മത്സരം പ്രധാന പ്രമേയമാകുന്ന ഈ ചിത്രത്തിൽ ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ താരങ്ങളും വടംവലിയിലെ യഥാർത്ഥ ഹീറോകളും, മറ്റ് അഭിനേതാക്കളും ചേർന്ന് ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്നു.
Summary: 'Momo in Dubai' a movie produced by Zakariya starts rolling in Dubai
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2021 1:18 PM IST