മലയാളികളുടെ സ്വന്തം 'മൈ ഡിയർ കുട്ടിച്ചാത്തൻ' ഇംഗ്ളീഷിൽ; പുതുതായി ചേർത്ത രണ്ട് രംഗങ്ങളും

Last Updated:

കാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചോട്ടാ ചേതൻ 3D' ഇംഗ്ലീഷ് ഭാഷയിൽ പ്രദർശിപ്പിക്കും

മൈ ഡിയർ കുട്ടിച്ചാത്തൻ
മൈ ഡിയർ കുട്ടിച്ചാത്തൻ
മലയാള ചിത്രം ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ (My Dear Kuttichathan) ഇംഗ്ളീഷിൽ ഒരുങ്ങുന്നു. പുതുതായി കൂട്ടിച്ചേർത്ത രണ്ട് രംഗങ്ങൾക്കൊപ്പമാണ് 1984ൽ തയാറാക്കിയ ചിത്രം കാലത്തിനൊത്ത മാറ്റങ്ങളുമായി മറ്റൊരു റിലീസിന് തയാറെടുക്കുന്നത്. ‘ഛോട്ടാ ചേതൻ 3D’ (Chota Chetan 3D) എന്ന പേരിലാണ് ചിത്രം വീണ്ടും ഒരുങ്ങുക. ഷെർലിൻ റഫീഖ് സംഭാഷണങ്ങൾ രചിക്കുന്നു. ലിഡിയൻ നാദസ്വരം സംഗീതം നൽകിയ ചിത്രത്തിൽ രംഗനാഥ് രവി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നു. കാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം ഇംഗ്ലീഷ് ഭാഷയിൽ പ്രദർശിപ്പിക്കും.
ഇംഗ്ലണ്ടിലെ സാലിസ്ബറിയിൽ നടക്കുന്ന രംഗവും ബ്രിട്ടീഷ് ബംഗ്ലാവിൽ നടക്കുന്ന മറ്റൊരു ദൃശ്യവും ചിത്രത്തിൽ പുതിയതായി ചേർത്തിരിക്കുന്നു.
ഇംഗ്ലീഷ് ഭാഗത്തിനായി തെയ്യം രംഗം ഷൂട്ട് ചെയ്യുന്ന ജിജോ പുന്നൂസിന്റെ വീഡിയോ കുറച്ചുനാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അഹ്മദ് ഗോൾച്ചിങ്, നവോദയ അപ്പച്ചൻ എന്നിവർക്കായി ഈ ചിത്രം സമർപ്പിച്ചിരിക്കുന്നു.
advertisement
ടെസ് ജോസഫും സംഘവുമാണ് ഡബ്ബിങ് നിർവഹിച്ചിട്ടുള്ളത്. ഗാനങ്ങൾക്ക് പിന്നിൽ രവിന്ദ് സംഘ, സയനോര, അൽഫോൺസ് എന്നിവരുമുണ്ട്. Druid സീക്വൻസുകൾ അൽത്താഫ് ഹുസൈൻ, സെബിൻ തോമസ്, സ്റ്റെഫി സേവിയർ, അനീഷ് ചന്ദ്രൻ, പട്ടണം റഷീദ്, ജൈനുൽ ആബ്ദീൻ, സുരഭി, ആശിഷ് മിത്തൽ എന്നിവർ കൈകാര്യം ചെയ്തിരിക്കുന്നു. ജി. ബാലാജിയാണ് കളറിസ്റ്റ്.
ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ 1984 ലാണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രം പുനഃരാവിഷ്കരിച്ച് 1997 ൽ റീ-റിലീസ് ചെയ്തിരുന്നു. ഇതിൽ നടൻ കലാഭവൻ മാണിയും ഉണ്ടായിരുന്നു. രണ്ടാമത്തെ റിലീസിൽ മലയാളത്തിലെ ആദ്യ ഡി.ടി.എസ്. ചിത്രം എന്ന ക്രെഡിറ്റ് സ്വന്തമാക്കി.
advertisement
എം. നജീബ്, സി.വി. സാരഥി, സുരേഷ് കാന്തൻ, എൻ.ജി. ജോൺ എന്നിവരാണ് ഇത്തരമൊരു ഉദ്യമത്തിന് പ്രചോദനം.
ആദ്യ ഭാഗം ബോക്സ് ഓഫീസിൽ രണ്ടര കോടി കളക്ഷൻ നേടിയിരുന്നു. ഹിന്ദിയിലും തമിഴിലും മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തിരുന്നു. നവോദയ സ്റ്റുഡിയോയുടെ ബാനറിൽ നവോദയ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചത്.
Summary: Malayalam movie ‘My Dear Kuttichathan’ is being re-mastered into English with two new scenes added into it. The re-mastered version in English is set for a world premiere at the Cannes festival. The film was first released in the year 1984 with a re-release in 1997.  Both were super success in terms of box office figures and audience response. The film directed by Jijo Punnoose was produced under the banner of Navodaya Studio
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാളികളുടെ സ്വന്തം 'മൈ ഡിയർ കുട്ടിച്ചാത്തൻ' ഇംഗ്ളീഷിൽ; പുതുതായി ചേർത്ത രണ്ട് രംഗങ്ങളും
Next Article
advertisement
ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ യുഡിഎഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
  • മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു.

  • ഫാസിസ്റ്റ് സംഘടനകളെ എതിര്‍ക്കാന്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

  • തദ്ദേശ, ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കുമെന്ന് മുസ്ലിം ലീഗ്.

View All
advertisement