• HOME
 • »
 • NEWS
 • »
 • film
 • »
 • Indian 2 | ഇന്ത്യൻ 2ൽ നെടുമുടി വേണുവിന്റെ വേഷം ചെയ്യാൻ നന്ദു പൊതുവാൾ

Indian 2 | ഇന്ത്യൻ 2ൽ നെടുമുടി വേണുവിന്റെ വേഷം ചെയ്യാൻ നന്ദു പൊതുവാൾ

1996ലാണ് കമൽ ഹാസന്റെ 'ഇന്ത്യൻ' ഒന്നാം ഭാഗം പുറത്തിറങ്ങുന്നത്

നന്ദു പൊതുവാൾ, നെടുമുടി വേണു

നന്ദു പൊതുവാൾ, നെടുമുടി വേണു

 • Last Updated :
 • Share this:
  ഇന്ത്യൻ 2 (Indian 2) സ്‌ക്രീനിലെത്തുമ്പോൾ അതിൽ കൃഷ്ണസാമിയായി നെടുമുടി വേണു (Nedumudi Venu) എത്തും എന്ന് വാർത്തകൾ പ്രചരിച്ച് അധികം വൈകാതെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. പകരം വരിക നടൻ നന്ദു പൊതുവാളാണ്. നെടുമുടി വേണു ഏതാനും ഭാഗങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കുകയും ചെയ്‌തു എന്നും വിവരമുണ്ട്. എങ്കിൽ കഥാപാത്രത്തിന്റെ ബാക്കി ഭാഗങ്ങളിൽ നന്ദു പൊതുവാളവും വേഷമിടുക.

  വർഷങ്ങളായി മിമിക്രി, സ്കിറ്റ്, സീരിയൽ, സിനിമാ മേഖലകളിലെ നിറസാന്നിധ്യമാണ് ഇദ്ദേഹം. വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്ത് നന്ദു പൊതുവാൾ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. 1996ലാണ് കമൽ ഹാസന്റെ 'ഇന്ത്യൻ' ഒന്നാം ഭാഗം പുറത്തിറങ്ങുന്നത്.

  അന്തരിച്ച തമിഴ് നടൻ വിവേകും സിനിമയുടെ ഭാഗമായിരുന്നു. അദ്ദേഹത്തിനും പകരമായി മറ്റൊരു താരമെത്തും എന്ന് സൂചനയുണ്ട്.

  സംവിധായകൻ ശങ്കറുമായി 'ഇന്ത്യൻ 2' വിനായി കമൽഹാസൻ വീണ്ടും കൈകോർക്കുകയാണ്. 2020 ഫെബ്രുവരിയിൽ ചിത്രീകരണത്തിനിടെ നടന്ന നിർഭാഗ്യകരമായ അപകടത്തെത്തുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിക്കാനുള്ള പദ്ധതിയിലാണ് നിർമ്മാതാക്കൾ. നവരസ നായകൻ കാർത്തിക് 'ഇന്ത്യൻ 2'ൽ ചേരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

  കാർത്തിക്കിന്റെ പങ്കാളിത്തം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, 'ഇന്ത്യൻ 2' ഷൂട്ടിംഗ് 2022 സെപ്തംബർ 13 ന് പുനഃരാരംഭിക്കുമെന്ന് കാജൽ അഗർവാൾ സ്ഥിരീകരിച്ചു. നിലവിൽ, ചിത്രത്തിനായി രണ്ട് വ്യത്യസ്ത ലുക്കുകളിൽ അഭിനയിക്കുന്നതിനാൽ കമൽഹാസൻ ഒരു മാസത്തെ യാത്രയ്ക്കായി യുഎസിലേക്ക് പോയിരിക്കുകയാണ്.

  ചെന്നൈയിലെ ഫിലിം സിറ്റിയിൽ 'ഇന്ത്യൻ 2' സെറ്റ് വർക്കുകളുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മറുവശത്ത്, രാംചരണും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ആർ‌സി 15' ന്റെ തിരക്കിലാണ് സംവിധായകൻ ശങ്കർ.

  ഇന്ത്യൻ 2 ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഒരഭിമുഖത്തിൽ കമൽഹാസൻ വ്യക്തമാക്കിയിരുന്നു.

  “ഇതൊരു വലിയ ചിത്രമാണ്. എന്നാൽ പോകുംവഴി ഏറെ തടസങ്ങൾ ഉണ്ടായി. കോവിഡ് ആരംഭിച്ചു. സെറ്റിൽ നടന്ന അപകടത്തിൽ ആളുകൾ മരിച്ചു. ഇതെല്ലം ഏറെ അസ്വസ്ഥത സൃഷ്‌ടിച്ചു. പക്ഷേ ഞങ്ങൾ ശ്രമം തുടർന്നു. ഇന്ത്യൻ 2 ഉണ്ടാവും. ഞങ്ങൾ എല്ലാവരും അതിനായി പ്രവർത്തിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസിന് ഷൂട്ട് ചെയ്യാൻ താൽപ്പര്യമുണ്ട്. അതിനാൽ ഇപ്പോൾ ലോജിസ്റ്റിക് കാര്യത്തിൽ എല്ലാം ഒരുമിച്ച് കൊണ്ടുവരിക എന്ന ഒരു ചോദ്യം മാത്രമാണ് പ്രസക്തം,” അദ്ദേഹം പറഞ്ഞു.

  ഉദയനിധി സ്റ്റാലിനെ നായകനാക്കി ഒരു സിനിമയും കമൽഹാസൻ നിർമ്മിക്കും.

  Summary: Actor Nandu Poduval to present the character played by Nedumudi Venu in Kamal Haasan movie Indian 2. The movie started rolling much earlier, but the cast and crew had to face the loss of two actors; Nedumudi Venu and Vivek
  Published by:user_57
  First published: