Nayanthara | നയൻതാര, ജയം രവി ചിത്രം 'ഇരൈവൻ' നാല് ഭാഷകളിലായി തിയേറ്ററിലേക്ക്
- Published by:user_57
- news18-malayalam
Last Updated:
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്
ജയം രവി (Jayam Ravi) – നയൻതാര (Nayanthara) ചിത്രം ‘ഇരൈവൻ’ (Iraivan) നാല് ഭാഷകളിലായി തിയെറ്ററുകളിലേക്ക്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഇരൈവൻ’ റിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 25നാണ് ചിത്രം തിയെറ്ററിൽ റിലീസിനായി ഒരുങ്ങുന്നത്. പൊന്നിയിൻ സെൽവൻ 2 എന്ന വമ്പൻ വിജയത്തിന് ശേഷം തിയെറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാവും ‘ഇരൈവൻ’. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
.@actor_jayamravi‘s #Iraivan alongside #Nayanthara is all set to release in theatres from August 25th in 4 Languages!!
It’s Going to be an Intense Visual treat for the audience☑️#IraivanFromAug25Directed by @Ahmed_filmmaker
Music by @thisisysr @Sudhans2017 @jayaram_gj pic.twitter.com/euhGWzlZ2b— Passion Studios (@PassionStudios_) June 7, 2023
advertisement
യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. പ്രേക്ഷകർക്ക് ഗംഭീരമായ വിരുന്ന് തിയെറ്ററിൽ ഒരുക്കുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. ക്യാമറ – ഹരി പി. വേദനത്, എഡിറ്റർ – മണികണ്ഠൻ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ – ജാക്കി, ആക്ഷൻ – ഡോൺ അശോക് , പബ്ലിസിറ്റി ഡിസൈനർ – ഗോപി പ്രസന്ന, പി.ആർ.ഒ. – ശബരി.
Summary: Iraivan is a Tamil movie starring Nayanthara and Jayam Ravi in the lead roles. The film got a release date in August 2023. Official date of release was tweeted by the producers on their twitter handle. ‘@actor_jayamravi
advertisement
‘s #Iraivan alongside #Nayanthara is all set to release in theatres from August 25th in 4 Languages!! It’s Going to be an Intense Visual treat for the audience’. The tweet reads
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 09, 2023 6:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Nayanthara | നയൻതാര, ജയം രവി ചിത്രം 'ഇരൈവൻ' നാല് ഭാഷകളിലായി തിയേറ്ററിലേക്ക്