Happy birthday Priyadarshan | എന്നെ മോഹൻലാൽ ഫാൻ ആക്കി മാറ്റിയത് പ്രിയദർശനാണ്; പ്രിയദർശന്റെ പിറന്നാൾ ദിനത്തിലെ കുറിപ്പ്
Last Updated:
ഒരു കടുത്ത പ്രിയദർശൻ ആരാധകന്റെ പോസ്റ്റ്
പ്രേക്ഷകരെ രസിപ്പിക്കാനാണ് താൻ സിനിമയെടുക്കുന്നത് എന്ന് ഉറക്കെ പ്രഖ്യാപിച്ച സംവിധായകനാണ് സംവിധായകൻ പ്രിയദർശൻ. പ്രിയദർശന്റെ പിറന്നാൾ ദിനമാണ് ഇന്ന്. പ്രിയദർശന് ആശംസകൾ നേരുന്നതിനൊപ്പം താൻ എത്രത്തോളം അദ്ദേഹത്തിന്റെ സിനിമകൾ ഇഷ്‌ടപ്പെടുന്നു എന്ന് സാക്ഷ്യപ്പെടുത്തിയ കുറിപ്പുമായി ചലച്ചിത്ര നിരീക്ഷകൻ സഫീർ അഹമ്മദ്.
''പ്രിയപ്പെട്ട പ്രിയദർശൻ''
മലയാളികളെ ഏറ്റവും കൂടുതൽ എൻ്റർടെയിൻ ചെയ്യിച്ച സംവിധായകൻ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു,
പ്രിയദർശൻ.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ റിപ്പീറ്റഡ് ഓഡിയൻസിനെ തിയേറ്ററുകളിൽ കിട്ടിയിട്ടുള്ളത് പ്രിയദർശൻ സിനിമകൾക്ക് ആണ്...മറ്റ് പല സംവിധായകർക്കും ഇൻഡസ്ട്രി ഹിറ്റ് സിനിമ ഒരു ഭാരമാകുമ്പോൾ പ്രിയദർശന് വിജയ സിനിമകൾ ഒരു ശീലമായി മാറി...മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഇൻഡസ്ട്രി ഹിറ്റ് സിനിമകൾ ഉള്ള സംവിധായകൻ എന്ന സ്ഥാനം അലങ്കരിക്കുന്നത് ഇന്നും പ്രിയദർശനാണ്...
advertisement
പ്രേക്ഷകർക്ക് എന്താണ് വേണ്ടത്, അവരെ എങ്ങനെ കൈയിലെടുക്കാം,അതിലുപരി മോഹൻലാലിനെ പ്രേക്ഷകർക്ക് ഏങ്ങനെയാണ് തിരശ്ശീലയിൽ കാണാൻ ഇഷ്ടം എന്ന് വ്യക്തമായിട്ട് അറിയാവുന്ന സംവിധായകൻ ആണ് പ്രിയദർശൻ... ശരിക്കും പ്രേക്ഷകരുടെ പൾസ് അറിയാവുന്ന സംവിധായകൻ...
അങ്ങേയറ്റം ഹ്യൂമറസും രസകരവുമായ രംഗങ്ങളും പാട്ടുകളും ഒരു നൂലിൽ മുത്തുകൾ കോർക്കുന്നത് പോലെ കോർത്ത്,അങ്ങനെ ആസ്വാദനത്തിന്റെ നെറുകയിൽ നില്ക്കുന്ന പ്രേക്ഷകനെ സെന്റിമെൻസിലൂടെ പതിയെ അതിൽ നിന്ന് താഴെക്ക് കൊണ്ട് വന്ന് ചെറു കണ്ണീരോടെ,വിങ്ങുന്ന മനസോടെ തിയേറ്റർ നിന്ന് പുറത്തേയ്ക്ക് ഇറക്കുന്ന 'പ്രിയദർശൻ മാജിക്ക്'...പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഈ പ്രിയദർശൻ മാജിക്കിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു,തിയേറ്ററിൽ നിന്നും സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ തന്നെ ആ സിനിമ വീണ്ടും വീണ്ടും കാണണമെന്ന മോഹം പ്രേക്ഷകരിൽ ഉണ്ടാക്കുക എന്ന പ്രത്യേകത...
advertisement
കോമഡി സിനിമകൾ തുടരെ തുടരെ ചെയ്ത അതേ പ്രിയദർശനാണ് ആര്യൻ, അഭിമന്യു,അദ്വൈതം തുടങ്ങിയ ആക്ഷൻ സിനിമകൾ എടുത്ത് പ്രേക്ഷകരെ ത്രസിപ്പിച്ചത്,മലയാളത്തിലെ ഏറ്റവും സാങ്കേതിക മേന്മ ഉള്ള കാലാപാനി എടുത്ത് പ്രേക്ഷകരെ അമ്പരിപ്പിച്ചത്,കാഞ്ചീവരം എന്ന സീരിയസ് സിനിമ തമിഴിൽ എടുത്ത് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് വാങ്ങിയത്...
കോമഡി,ആക്ഷൻ,സീരിയസ്,അങ്ങനെ ഏത് ജോണറിലും ഉള്ള സിനിമകളും പൂർണതയോടെ അവതരിപ്പിക്കാൻ പ്രിയദർശനോളം കഴിവ് വേറെ ഒരു സംവിധായകനുമില്ല...
മോഹൻലാലും പ്രിയദർശനും,1986 മുതൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന,തിയേറ്റുകളെ ജനസാഗരമാക്കുന്ന കൂട്ടുകെട്ട്...നീണ്ട 37 വർഷങ്ങൾക്കിടയിൽ പ്രിയൻ-ലാൽ ടീം ഒരുമിച്ച് ചെയ്ത മുപ്പതോളം മലയാള സിനിമകളിൽ ഭൂരിഭാഗം സിനിമകളും വൻ വിജയം നേടിയിട്ട് കൂടി ഇവരിൽ ഈഗൊ ഉണ്ടായിട്ടില്ല എന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്ന കാര്യം ആണ്....ഇന്ത്യൻ സിനിമയിൽ തന്നെ ഈഗൊ വർക്ക് ഔട്ട് ആകാത്ത അപൂർവ്വം ആക്ടർ-ഡയറക്റ്റർ കോമ്പൊ ആണ് പ്രിയദർശൻ-മോഹൻലാൽ ടീമിൻ്റെത്...
advertisement
1984 മെയ് 18ന് പൂച്ചയ്ക്കൊരു മൂക്കുത്തിയിലൂടെ തുടങ്ങിയ പ്രിയദർശൻ്റെ ജൈത്രയാത്ര 40 മലയാള സിനിമകളും ഒട്ടനവധി അന്യഭാഷ സിനിമകളും താണ്ടി ഇന്നിതാ 2021ൽ മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്ക് ഉള്ള 'മരക്കാർ' എന്ന സിനിമയിൽ എത്തി നില്ക്കുന്നു... പ്രിയദർശൻ്റെ 'ചിത്രം' സിനിമ സൃഷ്ടിച്ച നാല് റിലീസ് തിയേറ്ററുകളിലെ 200 ദിവസം റൺ,ഒന്നിലധികം പ്രദർശനങ്ങളോടെ റിലീസ് സെൻ്ററിലെ 365 ദിവസം റൺ തുടങ്ങിയ ബോക്സ്ഓഫീസ് റെക്കോർഡുകൾ 32 വർഷങ്ങൾക്കിപ്പുറം ഇന്നും മറ്റൊരു സിനിമയ്ക്കോ സംവിധായകനോ തകർക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത...
advertisement
മരക്കാരിലൂടെ പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ട് വീണ്ടും പുതിയ ബോക്സ്ഓഫീസ് റെക്കോർഡുകൾ രചിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം..
എന്നെ ഒരു സിനിമ പ്രേമി ആക്കി മാറ്റിയത്,ഒരു മോഹൻലാൽ ഫാൻ ആക്കി മാറ്റിയത് പ്രിയദർശനാണ്,കൃത്യമായി പറഞ്ഞാൽ 1986ൽ താളവട്ടം സിനിമയോട് കൂടി... ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന എൻ്റെ പ്രിയ സംവിധായകൻ പ്രിയദർശന് ഒരായിരം പിറന്നാളാശംസകൾ നേരുന്നു.
ഒപ്പം മരക്കാരിലൂടെ പ്രേക്ഷകർക്കായി വീണ്ടും വിസ്മയ കാഴ്ച്ചകൾ ഒരുക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 30, 2021 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Happy birthday Priyadarshan | എന്നെ മോഹൻലാൽ ഫാൻ ആക്കി മാറ്റിയത് പ്രിയദർശനാണ്; പ്രിയദർശന്റെ പിറന്നാൾ ദിനത്തിലെ കുറിപ്പ്