നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'പാഡ് മാൻ' സംവിധായകൻ ആർ. ബാൽകിയോടൊപ്പം ദുൽഖർ; പുതിയ ചിത്രം 2021ന്റെ തുടക്കത്തിൽ

  'പാഡ് മാൻ' സംവിധായകൻ ആർ. ബാൽകിയോടൊപ്പം ദുൽഖർ; പുതിയ ചിത്രം 2021ന്റെ തുടക്കത്തിൽ

  Padman director R Balki and Dulquer Salmaan join hands for a thriller | ദുൽഖറിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി സൂചന

  ബാൽകി, ദുൽഖർ

  ബാൽകി, ദുൽഖർ

  • Share this:
   'പാഡ്മാൻ' സിനിമയുടെ സംവിധായകൻ ആർ. ബാൽകിയും ദുൽഖർ സൽമാനും പുതിയ ചിത്രത്തിനായി കൈകോർക്കുന്നു. 2021ന്റെ ആദ്യ മൂന്നു മാസങ്ങൾക്കുള്ളിൽ ചിത്രം ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന. ഇരുവരുടെയും ഒന്നിച്ചുള്ള ആദ്യ സിനിമാ സംരംഭമാണിത്.

   ലോക്ക്ഡൗൺ നാളുകളിൽ ഉരുത്തിരിഞ്ഞ ആശയമാണ് ഈ സിനിമ എന്ന് ബാൽകി പറഞ്ഞതായി 'പിങ്ക് വില്ല' റിപ്പോർട്ടിൽ പറയുന്നു. മുഴുവൻ തിരക്കഥയും പൂർത്തിയായിക്കഴിഞ്ഞതായി ബാൽകിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായും സൂചനയുണ്ട്. കഥാപാത്രത്തിനായി ഏറ്റവും അനുയോജ്യം ദുൽഖർ എന്ന് സംവിധായകനുണ്ടായ ചിന്തയിൽ നിന്നുമാണ് പ്രൊജക്ടുമായി മുന്നോട്ടു പോകുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു.   ദുരൂഹതയുണർത്തുന്ന കഥാപാത്രങ്ങളിൽ ഒന്നാകും ദുൽഖറിന്റേത്. നിർമ്മാണവും ബാൽകി തന്നെ നിർവഹിക്കാനാണ് സാധ്യത. ഒന്നിലധികം നിർമ്മാതാക്കൾ ചിത്രത്തിനുണ്ടാവും.

   2018ലെ ഇർഫാൻ ഖാൻ ചിത്രം 'കർവാൻ' ആണ് ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം. തൊട്ടടുത്ത വർഷം 'സോയ ഫാക്ടറിൽ' വേഷമിട്ടു. ദുൽഖറിന്റെ മൂന്നാമത്തെ ചിത്രമാകും ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമ. മറ്റു വേഷങ്ങൾ ചെയ്യുന്നത് ആരെന്ന കാര്യം പുറത്തു വന്നിട്ടില്ല.

   മലയാള സിനിമയിൽ ദുൽഖർ നിർമ്മാണ രംഗത്തേക്ക് കടന്നു കഴിഞ്ഞു. ആദ്യ ചിത്രം 'വരനെ ആവശ്യമുണ്ട്' തിയേറ്ററിലെത്തിയിരുന്നു. അടുത്ത ചിത്രം 'മണിയറയിലെ അശോകൻ' നെറ്ഫ്ലിക്സിൽ ഡിജിറ്റൽ റിലീസ് ചെയ്തു. സുകുമാര കുറുപ്പിന്റെ കഥ പറയുന്ന 'കുറുപ്പ്', ഷൈൻ ടോം ചാക്കോ-അഹാന കൃഷ്ണ ചിത്രം 'അടി' എന്നിവ റിലീസിനായി കാത്തിരിക്കുന്നു.
   Published by:user_57
   First published: