ഞാൻ എപ്പോഴും അവൾക്കൊപ്പം എന്ന് പറഞ്ഞ ലാലേട്ടൻ, പക്ഷെ...

Last Updated:
മീറ്റിംഗിൽ ഞാൻ എപ്പോഴും അവൾക്കൊപ്പമാണെന്നു പറഞ്ഞു, എന്നാൽ പിന്നീട് മോഹൻലാലിനെ #മീ ടൂ ഒരു ഫാഷൻ എന്ന് പറയാൻ പ്രേരിപ്പിച്ചതെന്താണ്? പദ്മപ്രിയയെ കുഴയ്ക്കുന്ന ചോദ്യം ഇതാണ്. മീ ടൂ മൂവ്മെൻറ് കേരളത്തിലങ്ങോളം ഇങ്ങോളം അലയടിക്കുകയും, ചലച്ചിത്ര മേഖലയിലുൾപ്പെടെ ആരോപണങ്ങൾ ഉയർന്നു വരികയും ചെയ്ത സാഹചര്യമാണ് ഇവിടെ കണ്ടത്.
ചലച്ചിത്ര മേഖലയിലെ സ്ത്രീ കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കളക്ടീവ് അഥവാ ഡബ്ള്യു.സി.സി. ശക്തമായ ചെറുത്തുനിൽപ്പാണൊരുക്കിയത്. ഇതേ തുടർന്ന് നടിയെ ആക്രമിച്ച വിഷയത്തിൽ സംഘടിത പത്ര സമ്മേളനം നടത്തുകയും, തുടർന്ന് നടൻ താര സംഘടനയിൽ നിന്നും രാജി വച്ചതായുള്ള വാർത്തകളും പിന്നാലെ വന്നു. ഡബ്ള്യു.സി.സി. സംഘത്തിൽ പദ്മപ്രിയ ഉൾപ്പെടെയുള്ളവർ നിയമപോരാട്ടത്തിലേക്ക് നീങ്ങിയിട്ടുമുണ്ടായിരുന്നു.
എന്നാൽ തുടക്കത്തിൽ നടിക്ക് പിന്തുണയർപ്പിച്ച അമ്മ പ്രസിഡൻണ്ട് മോഹൻലാൽ പിന്നീട് നടത്തിയ #മീ ടൂ വിരുദ്ധ പ്രതികരണമാണ് തന്നെ ഞെട്ടിച്ചതെന്നു പദ്മപ്രിയ. "അതല്പം വേദനിപ്പിച്ച കാര്യമാണ്. മീറ്റിംഗിൽ ഞാൻ എപ്പോഴും അവൾക്കൊപ്പമാണെന്നാണ് ലാലേട്ടൻ പറഞ്ഞത്. #മീ ടൂ ഒരു ഫാഷൻ എന്ന് പറയുമ്പോൾ എന്താണീ കലാകാരൻ ഉദ്ദേശിച്ചതെന്ന് മനസ്സിലാവുന്നില്ല.
advertisement
അതിൽ വിഷമം കൂടുതലുണ്ട്, ദേഷ്യമില്ല. അത് മനസ്സിലാക്കിക്കൊടുക്കാൻ എന്ത് ചെയ്യണമെന്നറിയില്ല," പദ്മപ്രിയ പറയുന്നു. ന്യൂസ് 18 കേരളം അസ്സോസിയേറ്റ് എഡിറ്റർ ശരത് ചന്ദ്രനുമായുള്ള വരികൾക്കിടയിൽ പരിപാടിയിലായിരുന്നു പദ്മപ്രിയയുടെ പ്രതികരണം. പരിപാടിയുടെ പൂർണ്ണ രൂപം ജനുവരി 13 രാവിലെ 9 മണിക്കും രാത്രി 9 മണിക്കും.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഞാൻ എപ്പോഴും അവൾക്കൊപ്പം എന്ന് പറഞ്ഞ ലാലേട്ടൻ, പക്ഷെ...
Next Article
advertisement
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
  • ലീഗ് ഏകപക്ഷീയമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർമാൻമാരെ തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.

  • പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്.

  • ആരോഗ്യ-വിദ്യാഭ്യാസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement