HOME /NEWS /Film / വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം, മാളവിക; 'പതിമൂന്നാം രാത്രി ശിവ-രാത്രി' മറയൂരിൽ

വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം, മാളവിക; 'പതിമൂന്നാം രാത്രി ശിവ-രാത്രി' മറയൂരിൽ

പതിമൂന്നാം രാത്രി ശിവ-രാത്രി

പതിമൂന്നാം രാത്രി ശിവ-രാത്രി

Pathimoonnam Rathri Sivarathri movie starts rolling | ചിത്രീകരണം മറയൂരിൽ ആരംഭിച്ചു

 • Share this:

  വിഷ്ണു ഉണ്ണികൃഷ്ണന്‍ (Vishnu Unnikrishnan), ഷൈന്‍ ടോം ചാക്കോ (Shine Tom Chacko), മാളവിക മേനോൻ (Malavika Menon) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന 'പതിമൂന്നാം രാത്രി ശിവ-രാത്രി' എന്ന ചിത്രത്തിന്റെ ചിത്രീകരണം മറയൂരിൽ ആരംഭിച്ചു.

  ദീപക് പരമ്പോൽ, വിജയ് ബാബു, സോഹൻ സീനു ലാൽ, സാജൻ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍, ഡിസ്നി ജെയിംസ്, ബിഗ് ബോസ് ഫെയിം രജിത് കുമാർ, അര്‍ച്ചന കവി, ഉടൻ പണം ഫെയിം മീനാക്ഷി, സ്മിനു സിജോ, സോനാ നായര്‍, ബഡായി ബംഗ്ലാവ് ഫെയിം ആര്യ, യൂട്യൂബർ ഇച്ചാപ്പി ഫെയിം ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  ഡി ടു കെ, സിന്‍-സില്‍ സെല്ലുലോയ്ഡ് എന്നി ബാനറിൽ മേരി മൈഷ, ജോര്‍ജ് എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആർ.എസ്. ആനന്ദ് കുമാർ നിർവ്വഹിക്കുന്നു. ദിനേശ് നീലകണ്ഠൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു.

  ഗാനരചനയും സംഗീത സംവിധാനവും രാജൂ ജോർജ്ജ് നിർവ്വഹിക്കുന്നു.

  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്, കല- സന്തോഷ് രാമന്‍, മേക്കപ്പ്- മനു മോഹന്‍, കോസ്റ്റ്യൂംസ്- അരവിന്ദ് കെ.ആർ., സ്റ്റില്‍സ്- ഇകൂട്‌സ് രഘു, ഡിസൈന്‍- ജോബിൻസ് പാപ്പവെറോസ്, എഡിറ്റര്‍- വിജയ് വേലുക്കുട്ടി, ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- എം.വി. ജിജേഷ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ഡസ്റ്റിന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീജ ശ്രീധര്‍, രാജീവ്, അരുന്ധതി, ആക്ഷൻ- മാഫിയ ശശി, നൃത്തം-റിഷ്ദാൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അഭിലാഷ് പാങ്ങോട്, പ്രൊഡക്ഷന്‍ മാനേജര്‍- ജസ്റ്റിന്‍ കൊല്ലം, ലൊക്കേഷന്‍ മാനേജർ- ജോസ് മറയൂര്‍, ശശി ഫോര്‍ട്ട് കൊച്ചി, ഹംസു ഫോര്‍ട്ട് കൊച്ചി, പി.ആർ.ഒ.- എ.എസ്. ദിനേശ്.

  Also read: ഒറ്റ രംഗത്തിനായി 12 മണിക്കൂറും, 24 ഡ്രസ്സ് ചെയ്ഞ്ചും; അല്ലു അർജുൻ 'പുഷ്പ'ക്കായി നടത്തിയ ശ്രമം ഇങ്ങനെ

  ടോളിവുഡിലെ സ്റ്റൈലിഷ് താരം അല്ലു അർജുന്റെയും (Allu Arjun) രശ്മിക മന്ദാനയുടെയും ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രം 'പുഷ്പ: ദി റൈസ്' (Pushpa: The Rise) 2021 ഡിസംബർ 17ന് തിയെറ്ററുകളിൽ റിലീസ് ചെയ്തു. പുഷ്പരാജ് എന്ന രക്തചന്ദന കടത്തുകാരന്റെ വേഷം അല്ലു അവതരിപ്പിച്ചു, അദ്ദേഹത്തിന്റെ പ്രണയിനിയായി രശ്മിക അഭിനയിക്കുന്നു. സുകുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. നടൻ ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രതിനായകനായാണ് എത്തുന്നത്.

  ആക്ഷൻ ഡ്രാമ ചിത്രം ഇപ്പോൾ ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ 300 കോടി കടന്നിരിക്കുകയാണ്. നാല് ഭാഷകളിലായി ആമസോൺ പ്രൈം വീഡിയോയിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. പുഷ്പയുടെ ഹിന്ദി പതിപ്പിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. തിങ്കളാഴ്ച അല്ലു അർജുന്റെ പുഷ്പയുടെ BTS ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ടു. ഒപ്പം അതിനു പിന്നിലെ കഥയും (തുടർന്ന് വായിക്കുക)

  First published:

  Tags: Malavika Menon, Pathimoonnam Rathri SivaRathri movie, Shine Tom Chacko, Vishnu unnikrishnan