advertisement

മസിലു പിടിച്ചല്ല, നല്ല മസാല ഇട്ടു തന്നെയാ ഇളക്കുന്നത്; ഈദിന് പേളിയുടെ ബിരിയാണി

Last Updated:

Pearle Maaney prepares special Biriyani for Eid | വലിയ ബിരിയാണി ചെമ്പിൽ കഷ്ടപ്പെട്ടു ബിരിയാണി പാകം ചെയ്യുകയാണ് പേളി മാണി

പേളിക്കെന്തറിയാം എന്നല്ല, പേളിയെ പറ്റി നിങ്ങൾക്ക് എന്തറിയാം എന്നാണ് ചോദ്യം. ഈ ഈദിന് പേളിയെ നോക്ക്. എത്ര പേർ ഇന്നിങ്ങനെ ചെയ്ത് കാണും? വലിയ ബിരിയാണി ചെമ്പിൽ കഷ്ടപ്പെട്ടു ബിരിയാണി പാകം ചെയ്യുകയാണ് പേളി മാണി. തട്ടമിട്ടു കൊണ്ട് ബിരിയാണി ചെമ്പിനടുത്ത് സന്തോഷത്തോടെ ഈദ് വിഭവം തയ്യാറാക്കുകയാണ് പ്രിയ പേളി. വിവാഹം കഴിഞ്ഞ് ഭർത്താവ് ശ്രീനിഷിനൊപ്പം ചേർന്നതോടു കൂടി നല്ലൊരു വീട്ടമ്മ കൂടിയാണ് താൻ എന്ന് തെളിയിക്കുകയാണ് താരം. അന്ന് ശ്രീനിഷിന്റെ വീട്ടിലെ പറമ്പിൽ കാട് വെട്ടി തെളിക്കുന്ന പേളിയുടെ വീഡിയോ ആരാധകർ ആഘോഷിച്ചിരുന്നു.
advertisement
വിവാഹ ശേഷം നാട്ടിൻപുറത്തെ നാടൻ പെണ്ണായി മാറിയ പേളിയുടെ ദിനചര്യകൾ രസകരമായ ഇൻസ്റ്റാഗ്രാം സ്റ്റോറി വിഡിയോകളാക്കി ശ്രീനിഷ് അരവിന്ദ് പോസ്റ്റ് ചെയ്തിരുന്നു. നാട്ടിലെ തോട്ടത്തിൽ പണിയെടുത്തും, അവിടുത്തെ കുട്ടികളുമൊത്ത് കളിച്ചും, വീടിനുള്ളിൽ കാരംസ് കളിയിൽ കൂടിയും, നാട്ടിലെ അമ്പലത്തിൽ കുഞ്ഞിന്റെ ചോറൂണിൽ പങ്കെടുത്തും പാലക്കാടൻ നാട്ടിൻ പുറത്തെ ജീവിതം മതിയാവോളം ആസ്വദിക്കുന്ന പേളിയെ ആണ് ആ വീഡിയോകളിൽ കണ്ടത്. ശേഷം ഇവരുടെ ഹണിമൂൺ ട്രിപ്പ് ചിത്രങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
advertisement
മെയ് 5ന് ആയിരുന്നു ക്രിസ്തീയ രീതി പ്രകാരമുള്ള ഇവരുടെ വിവാഹം. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. പിന്നെ മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
മസിലു പിടിച്ചല്ല, നല്ല മസാല ഇട്ടു തന്നെയാ ഇളക്കുന്നത്; ഈദിന് പേളിയുടെ ബിരിയാണി
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement