Pookkaalam trailer | രസം നിറഞ്ഞ വാർദ്ധക്യപുരാണം; 'പൂക്കാലം' തിയേറ്ററുകളിലേക്ക്, ട്രെയ്‌ലർ കാണാം

Last Updated:

ഏപ്രിൽ എട്ടിന് 'പൂക്കാലം' തിയേറ്ററിലെത്തും

പൂക്കാലം
പൂക്കാലം
വിജയരാഘവൻ, കെ.പി.എ.സി. ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ‘പൂക്കാലം’ എന്ന ചിത്രത്തിലെ ട്രെയ്‌ലർ റിലീസായി. ഏപ്രിൽ എട്ടിന് ‘പൂക്കാലം’ സി എൻ സി സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു.
ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, അബു സലീം, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ഒപ്പം രഞ്ജിനി ഹരിദാസ്, സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർഡി പൂഞ്ഞാർ എന്നിവരും അഭിനയിക്കുന്നു.
advertisement
വിനോദ് ഷൊർണ്ണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ നിർവ്വഹിക്കുന്നു. സംഗീതം- സച്ചിൻ വാര്യർ, എഡിറ്റർ- മിഥുൻ മുരളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനീത് ഷൊർണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ ഡിസൈനർ- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്- സേവ്യർ, കോസ്റ്റ്യൂംസ്- റാഫി കണ്ണാടിപറമ്പ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, നാഥ് കാലിക്കറ്റ്, ഡിസൈൻ- അരുൺ തെറ്റയിൽ, സൗണ്ട് – സിങ്ക് സിനിമ, ഓഡിയോഗ്രാഫി-വിപിൻ നായർ വി., കളറിസ്റ്റ്- ബിലാൽ റഷീദ്, പി.ആർ.ഒ. – എ.എസ്. ദിനേശ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Pookkaalam trailer | രസം നിറഞ്ഞ വാർദ്ധക്യപുരാണം; 'പൂക്കാലം' തിയേറ്ററുകളിലേക്ക്, ട്രെയ്‌ലർ കാണാം
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement