• HOME
 • »
 • NEWS
 • »
 • film
 • »
 • Malikappuram | ഗാനമേള വേദിയിൽ നിന്നും പ്രകാശ് സാരംഗ് 'മാളികപ്പുറം' സിനിമയ്ക്ക് ഹരിവരാസനം പാടാനെത്തുന്നു

Malikappuram | ഗാനമേള വേദിയിൽ നിന്നും പ്രകാശ് സാരംഗ് 'മാളികപ്പുറം' സിനിമയ്ക്ക് ഹരിവരാസനം പാടാനെത്തുന്നു

ഗായകൻ കെ.ജെ. യേശുദാസിന്റെ ശബ്ദത്തോടു സാമ്യമുള്ള പ്രകാശിന്റെ ആലാപനം മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്

പ്രകാശ് സാരംഗ്

പ്രകാശ് സാരംഗ്

 • Share this:

  ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനായെത്തുന്ന ‘മാളികപ്പുറം’ (Malikappuram) എന്ന ചിത്രത്തിനു വേണ്ടി ‘ഹരിവരാസനം’ പാടാൻ ഗായകൻ പ്രകാശ്. ചിത്രത്തിനു വേണ്ടി ഗാനമാലപിക്കാൻ ഗായകനെ തിരഞ്ഞെടുക്കുന്നതിന് ‘മാളികപ്പുറ’ത്തിന്റെ അണിയറ പ്രവർത്തകർ സംഗീതമത്സരം സംഘടിപ്പിച്ചിരുന്നു. ആയിരത്തിലേറെ ഗായകർ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് പ്രകാശ് സാരംഗ് തിരഞ്ഞെടുക്കപ്പെട്ടത്. പുത്തൂർ സ്വദേശിയായ പ്രകാശ്, ഗാനമേള വേദികളിൽ സജീവസാന്നിധ്യമാണ്. പത്തനംതിട്ടയിലെ സാരംഗ് എന്ന ഗാനമേള ട്രൂപ്പിലെ ഗായകനാണ് ഇദ്ദേഹം.

  ഗായകൻ കെ.ജെ. യേശുദാസിന്റെ ശബ്ദത്തോടു സാമ്യമുള്ള പ്രകാശിന്റെ ആലാപനം മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. ചിത്രീകരണം പൂർത്തിയായി. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണു നിര്‍മാണം. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ളയുടെ തിരക്കഥയിലാണ് ഒരുങ്ങുന്നത്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  Also read: Pushpa 1 | പുഷ്പരാജ് റഷ്യൻ പറയും; ‘പുഷ്പ: ദി റൈസ്’ റഷ്യൻ ഭാഷാ ട്രെയ്‌ലർ പുറത്തിറങ്ങി

  ഉണ്ണി മുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, ബേബി ദേവനന്ദ, ശ്രീപഥ് സമ്പത്ത് റാം, ടി.ജി. രവി, രഞ്ജി പണിക്കർ, മനോജ് കെ. ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത്‌ രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ്‌ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

  എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’ എന്ന ചിത്രം പറയുന്നത്.

  ഛായാഗ്രഹണം- വിഷ്ണുനാരായണൻ; സംഗീതം, പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്, വരികൾ- സന്തോഷ് വർമ്മ, ബി.കെ. ഹരിനാരായണൻ എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, ആർട്ട്- സുരേഷ് കൊല്ലം, മേക്കപ്പ്- ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം- അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി- സ്റ്റണ്ട് സിൽവ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ , അസോസിയേറ്റ് ഡയറക്ടർ- രജീസ് ആന്റണി, ബിനു ജി. നായർ; അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ്- ജിജോ ജോസ്, അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കൊറിയോഗ്രാഫർ- ഷരീഫ്, സ്റ്റിൽസ്- രാഹുൽ ടി., ലൈൻ പ്രൊഡ്യൂസർ- നിരൂപ് പിന്റോ, മാനേജർസ്- അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്, പ്രൊമോഷൻ കൺസൾട്ടൻറ്റ്- വിപിൻ കുമാർ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്. പാൻ ഇന്ത്യൻ ചിത്രമായാണ് ‘മാളികപ്പുറം’ പ്രേക്ഷകർക്ക് മുന്നിലെത്തുക.

  Published by:user_57
  First published: