Prarthana Indrajith | പ്രാർത്ഥന ഇന്ദ്രജിത്തിന്റെ ശബ്ദ സൗകുമാര്യം; 'ഒ ബേബി'യിലെ ഗാനം പുറത്ത്

Last Updated:

രക്ഷാധികാരി ബൈജുവിന് ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീഷ് പോത്തനാണ് പ്രധാന വേഷത്തിൽ

പ്രാർത്ഥന ഇന്ദ്രജിത്, ഓ ബേബി
പ്രാർത്ഥന ഇന്ദ്രജിത്, ഓ ബേബി
രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ഒ.ബേബിയിലെ ആദ്യഗാനം പുറത്ത് വിട്ടു. പ്രാർത്ഥന ഇന്ദ്രജിത്ത് (Prarthana Indrajith) ആലപിച്ച ഗാനം ഇതിനോടകം തന്നെ ഒട്ടേറെ പേരാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വരുൺ കൃഷ്ണയും പ്രണവ് ദാസും ചേർന്നാണ്.
രക്ഷാധികാരി ബൈജുവിന് ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീഷ് പോത്തനാണ് പ്രധാന വേഷത്തിൽ. രഞ്ജൻ പ്രമോദ് – ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ സിനിമ ഏറെ ചർച്ചയായിരുന്നു. നായകനാകുന്നതിന് ഒപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.
advertisement
ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് ‘ഒ ബേബി’ എന്നാണ് ടീസർ നൽകുന്ന സൂചന. മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച രഞ്ജൻ പ്രമോദ് ഒരിടവേളക്ക് ശേഷം എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്.
ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ.
advertisement
ദിലീഷ് പോത്തനൊപ്പം രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്‍ണൻ, വിഷ്‍ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ ചാലിൽ ക്യാമറ നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്.
പശ്ചാത്തല സംഗീതം ഒരുക്തിയത് ലിജിൻ ബാംബിനോ. സൗണ്ട് ഡിസൈൻ: ഷമീർ അഹമ്മദ്. കലാസംവിധാനം: ലിജിനേഷ്, മേക്കപ്പ്: നരസിംഹ സ്വാമി, വസ്ത്രാലങ്കാരം: ഫെമിന ജബ്ബാർ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ സിദ്ധിക്ക് ഹൈദർ, അഡിഷണൽ ക്യാമറ: ഏ കെ മനോജ്‌. സംഘട്ടനം: ഉണ്ണി പെരുമാൾ. പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്, ഡിജിറ്റൽ മാർക്കറ്റിംഗ്: റോജിൻ കെ. റോയ്
advertisement
ചിത്രം ജൂൺ ഒൻപതിന് തിയേറ്ററുകളിൽ എത്തും.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Prarthana Indrajith | പ്രാർത്ഥന ഇന്ദ്രജിത്തിന്റെ ശബ്ദ സൗകുമാര്യം; 'ഒ ബേബി'യിലെ ഗാനം പുറത്ത്
Next Article
advertisement
'ഇസ്ലാമിക് റിപ്പബ്ലികിനെ ഒരു സത്യവിശ്വാസിക്കും തള്ളിപ്പറയാനാവില്ല'; ജമാ അത്തൈ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന്
'ഇസ്ലാമിക് റിപ്പബ്ലികിനെ ഒരു സത്യവിശ്വാസിക്കും തള്ളിപ്പറയാനാവില്ല'; ജമാ അത്തൈ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന
  • ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇപ്പോഴില്ലെന്ന വി ഡി സതീശന്റെ പ്രസ്താവന ചർച്ചയാകുന്നു

  • ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികൾ തള്ളിപ്പറയാനാവില്ലെന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന്

  • ഇസ്ലാമിക് റിപ്പബ്ലിക്കിനെ വിമർശിക്കുന്നവർ അതിനെ ആഴത്തിൽ പഠിക്കണമെന്ന് കാരക്കുന്ന് അഭ്യർത്ഥിച്ചു

View All
advertisement