'വിലക്കുകളോ, പാരവെപ്പുകളോ, രാഷ്ട്രീയകളികളോ, ജാതി അയിത്തമോ ഇല്ലാത്ത ഒരിടത്താകട്ടെ ഈ കലാകാരന്മാർ'; തിലകനെയും കെ.ജി. ജോർജിനെയും അനുസ്മരിച്ച് നിർമാതാവ്
- Published by:user_57
- news18-malayalam
Last Updated:
'കുടുംബബന്ധങ്ങൾ അവരുടെ നിഘണ്ടുവിൽ രണ്ടാമത്തെ സ്ഥാനത്തായിരുന്നു. അത്രയേറെ അവർക്ക് പ്രിയപ്പെട്ടതായിരുന്നു അവരുടെ കലാസൃഷ്ടികൾ'
ഗുരുശിഷ്യ ബന്ധം പേറുന്നവർ ജീവിതത്തിൽ നിന്നും വിടവാങ്ങിയത്
പത്തു വർഷത്തെ ഇടവേളയിൽ, ഒരേ ദിവസം; സെപ്റ്റംബർ 24. തിലകന് സിനിമയിൽ അദ്ദേഹത്തിന്റേതായ ഇടം ലഭിക്കാൻ കെ.ജി. ജോർജ് ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. അതേക്കുറിച്ച് ഓർക്കുകയാണ് നിർമാതാവ് ഷിബു ജി. സുശീലൻ. ‘വിലക്കുകളോ, പാരവെപ്പുകളോ, രാഷ്ട്രീയകളികളോ, ജാതി അയിത്തമോ ഇല്ലാത്ത ഒരിടത്താകട്ടെ ഈ കലാകാരന്മാർ’ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
‘സിനിമാ – നാടക രംഗത്തെ രണ്ട് അധികയാകരുടെ മരണനാൾ…ഒരു നിമിത്തം പോലെ. പത്തു വർഷങ്ങൾക്ക് മുൻപ് സെപ്റ്റംബർ 24ന് തിലകൻ ചേട്ടൻ നമ്മളെ വിട്ട് പോയി. ഇതേദിവസം കെ.ജി. ജോർജ് സാറും സഹപ്രവർത്തകനോടൊപ്പം പോയി.. രണ്ട് പേരെയും അടുത്തറിയാവുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് അവരുടെ ജീവിതത്തിലും കലയിലും വളരെ സാമ്യത ഉള്ളതു പോലെ തോന്നുന്നു. കലാ സൃഷ്ടികൾക്കായിരുന്നു അവർ ജീവിതത്തെക്കാൾ മുൻഗണന കൊടുത്തിരുന്നത്.
advertisement
കുടുംബബന്ധങ്ങൾ അവരുടെ നിഘണ്ടുവിൽ രണ്ടാമത്തെ സ്ഥാനത്തായിരുന്നു. അത്രയേറെ അവർക്ക് പ്രിയപ്പെട്ടതായിരുന്നു അവരുടെ കലാസൃഷ്ടികൾ. വിലക്കുകളോ, പാരവെപ്പുകളോ, രാഷ്ട്രീയകളികളോ,ജാതി അയിത്തമോ ഇല്ലാത്ത ഒരിടത്താകട്ടെ ഈ കലാകാരന്മാർ,” അദ്ദേഹം കുറിച്ചു.
Summary: Producer and senior production controller Shibu G. Suseelan remembers K.G. George and Thilakan in a Facebook post. They both coincidentally passed away on the same date, 10 years apart
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 25, 2023 8:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'വിലക്കുകളോ, പാരവെപ്പുകളോ, രാഷ്ട്രീയകളികളോ, ജാതി അയിത്തമോ ഇല്ലാത്ത ഒരിടത്താകട്ടെ ഈ കലാകാരന്മാർ'; തിലകനെയും കെ.ജി. ജോർജിനെയും അനുസ്മരിച്ച് നിർമാതാവ്