Maheshum Maruthiyum | ആസിഫ് അലി, മംമ്ത മോഹൻദാസ് ചിത്രം 'മഹേഷും മാരുതിയും' തിയേറ്ററിലേക്ക്; റിലീസ് തിയതി ഇതാ

Last Updated:

ആസിഫ് അലിയും മംമ്താ മോഹൻദാസുമാണ്‌ മഹേഷിനെയും ഗൗരിയേയുമവതരിപ്പിക്കുന്നത്

മഹേഷും മാരുതിയും
മഹേഷും മാരുതിയും
തികച്ചും വ്യത്യസ്ഥമായ പശ്ചാത്തലത്തിലൂടെ സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം ഫെബ്രുവരി 17ന് പ്രദർശനത്തിനെത്തുന്നു. എൺപതുകളിലെ ഒരു മാരുതി കാറിനേയും ഗൗരി എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരൻ്റെ ത്രികോണ പ്രണയത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
രസകരമായ മുഹൂർത്തങ്ങൾക്കൊപ്പം ഹൃദ്യമായ രംഗങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈറ്റായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലിയും മംമ്താ മോഹൻദാസുമാണ്‌ മഹേഷിനെയും ഗൗരിയേയുമവതരിപ്പിക്കുന്നത്.
Also read: Christy teaser | രണ്ട് മില്യൺ വ്യൂസുമായി മാത്യു തോമസ്, മാളവിക മോഹൻ ചിത്രം ‘ക്രിസ്റ്റി’ ടീസർ ഇപ്പോഴും ട്രെൻഡിംഗ്
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി.എസ്.എൽ. ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ. റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ ,കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമിടുന്നു.
advertisement
ഹരിനാരായണൻ്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു.
ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും ജിത്തു ജോഷി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – ത്യാഗു, മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റിയൂം ഡിസൈൻ –സ്റ്റെഫി സേവ്യർ, പ്രൊഡക്ഷൻ മാനേജർ -എബി കുര്യൻ കോടിയാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഇ. കുര്യൻ, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – ഹരി തിരുമല.
മലയാളം വാർത്തകൾ/ വാർത്ത/Film/
Maheshum Maruthiyum | ആസിഫ് അലി, മംമ്ത മോഹൻദാസ് ചിത്രം 'മഹേഷും മാരുതിയും' തിയേറ്ററിലേക്ക്; റിലീസ് തിയതി ഇതാ
Next Article
advertisement
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
  • കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് മന്ത്രി പറഞ്ഞു.

  • സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോരായ്മയുണ്ടെന്ന് മന്ത്രി; സുരക്ഷാ കാര്യങ്ങളിലും പരിമിതി.

  • മെസി ഉള്‍പ്പെട്ട അര്‍ജന്റീന കൊച്ചിയില്‍ കളിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നവീകരണം ആരംഭിച്ചത്.

View All
advertisement