• HOME
  • »
  • NEWS
  • »
  • film
  • »
  • Renji Panicker | രൺജി പണിക്കർക്ക് വിലക്കില്ല; സെക്ഷൻ 306 IPC തിയേറ്ററുകളിലേക്ക്

Renji Panicker | രൺജി പണിക്കർക്ക് വിലക്കില്ല; സെക്ഷൻ 306 IPC തിയേറ്ററുകളിലേക്ക്

ഫിയോക്കുമായുള്ള തർക്കം അവസാനിച്ചു. രൺജി പണിക്കരുടെ ചിത്രം റിലീസ് ചെയ്യും

  • Share this:

    നടനും സംവിധായകനുമായ രൺജി പണിക്കരുടെ ഏറ്റവും പുതിയ ചിത്രം സെക്ഷൻ 306IPC (Section 306 IPC) തിയേറ്ററുകളിലേക്ക്. തിറ കലാരൂപത്തെ അധികരിച്ചുള്ള ചിത്രമാണിത്. രൺജി പണിക്കരുടെ വിതരണ കമ്പനിയും ഫിയോക്കുമായുള്ള തർക്കം മൂലം ഇദ്ദേഹത്തിന്റെ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പ്രൊഡ്യൂസർ അസോസിയേഷൻ ഉൾപ്പെടുന്നവരുടെ മധ്യസ്ഥതയിൽ ചർച്ച നടന്നതോടെ വിലക്ക് നീങ്ങുകയായിരുന്നു. ഏപ്രിൽ എട്ടാണ് റിലീസ് തിയതി.

    ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഒറ്റപ്പാലത്തായിരുന്നു ചിത്രീകരണം തുടങ്ങിയത്. ശ്രീവർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമ്മ നിർമിക്കുന്നു.

    Also read: Adi | അഹാന, ഷൈൻ ടോം ചാക്കോ കെമിസ്ട്രിയുമായി ‘അടി’യിലെ ‘തോനെ മോഹങ്ങൾ’ ഗാനം

    കൈതപ്രം വിശ്വനാഥൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ ചേർന്ന് ഗാനരചനയും സംഗീത സംവിധാനവും നിർവഹിക്കുന്നു.

    രാഹുൽ മാധവ്, ശാന്തി കൃഷ്ണ, ജയരാജ് വാര്യർ എന്നിവരാണ് മറ്റഭിനേതാക്കൾ.

    Summary: Renji Panicker movie section 306 IPC is releasing in theatres after a ban on his movies imposed by Film Exhibitors’ United Organisation of Kerala (FEOUK) got lifted 

    Published by:user_57
    First published: